നിരവധി ഇന്ത്യൻ കളിക്കാർ ചിരവൈരികളായ പാകിസ്ഥാനെതിരെയുള്ള മത്സരം കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം റദ്ദാക്കി. ഇന്ന് എഡ്ജ്ബാസ്റ്റണിൽ വെച്ചായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. ഇന്ത്യ- പാകിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടിയ വോളിബോൾ മത്സരത്തിന് പിന്നാലെയാണ് സംഘാടകർ ഈ പോരാട്ടം പ്രഖ്യാപിച്ചത്. എന്നിരുന്നാലും തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഇന്ത്യയുടെ വികാരങ്ങൾ മനസിലാക്കതെ മത്സരം പ്രാഖ്യാപിച്ചത് തെറ്റായി പോയി എന്നും ഇപ്പോൾ സംഘാടകർ പറഞ്ഞിരിക്കുകയാണ്.
“ഞങ്ങൾക്ക് ക്രിക്കറ്റിനോട് വലിയ ഇഷ്ടമാണ്, ആരാധകർക്ക് സന്തോഷകരമായ നിമിഷങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള വോളിബോൾ മത്സരം കണ്ടതിനുശേഷം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഇന്ത്യ vs പാകിസ്ഥാൻ മത്സരം ഷെഡ്യൂൾ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്” പ്രസ്താവനയിൽ പറയുന്നു.
“പക്ഷേ ഞങ്ങൾ പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തി. ഇന്ത്യൻ ലെജൻഡ്‌സിനും ഞങ്ങളെ പിന്തുണച്ച ബ്രാൻഡുകൾക്കും ഞങ്ങൾ അസ്വസ്ഥത സൃഷ്ടിച്ചു. മത്സരം റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചു, വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. സന്തോഷകരമായ നിമിഷങ്ങൾ കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിച്ചതെന്ന് ആളുകൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.”
ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ് എന്നിവർ ആണ് മത്സരത്തിൽ കളിക്കാൻ വിസമ്മതിച്ചത്. “മെയ് 11 ന് ഞാൻ സ്വീകരിച്ച നടപടിയിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്റെ രാജ്യമാണ് എനിക്ക് എല്ലാം, എന്റെ രാജ്യത്തേക്കാൾ വലുതായി ഒന്നുമില്ല.” ഇതാണ് ധവാൻ പറഞ്ഞത്.
Discussion about this post