ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വളരെ ആവേശകരമായ രീതിയിൽ മുന്നോട്ട് പോകുന്നത്. ഇരു ടീമുകളും മികച്ച ക്രിക്കറ്റ് ബ്രാൻഡ് ഇതുവരെ കളിച്ചു എന്ന് പറയാം. പരമ്പരയിൽ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ മുന്നിലാണ് നിൽക്കുന്നത്. അടുത്ത മത്സരം മാഞ്ചസ്റ്ററിൽ ബുധനാഴ്ച്ച തുടങ്ങുമ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്ന് വരുന്ന വാർത്തകൾ അത്ര നല്ല രീതിയിൽ അല്ല.
ഈ പര്യടനത്തിൽ പല അവസരങ്ങളിലും മത്സരത്തിൽ മേധാവിത്വം പുലർത്തിയിട്ടും ഫീൽഡിങ്ങിലെ മോശം പ്രശ്നങ്ങളും ചില താരങ്ങളുടെ സ്ഥിരത കുറവും ഇന്ത്യയെ ബാധിച്ചു. ഇത് ഹെഡിംഗ്ലിയിലും ലോർഡ്സിലും ഹൃദയഭേദകമായ തോൽവികൾക്ക് കാരണമായി. എന്നിരുന്നാലും, ഇതിനുപുറമെ, മാഞ്ചസ്റ്റർ ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയെ പരിക്കിന്റെ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ട്.
നിലവിൽ പരിക്കിന്റെ പിടിയിലായ താരങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ടീം കോമ്പിനേഷൻ തീരുമാനിക്കാൻ ബുദ്ധിമുട്ടാകും എന്ന് ഉറപ്പാണ്. ആരൊക്കെയാണ് ഈ താരങ്ങൾ എന്ന് നമുക്ക് നോക്കാം:
ഋഷഭ് പന്ത്
ലോർഡ്‌സ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സ്റ്റാർ ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ ഋഷഭ് പന്തിന് വിരലിന് പരിക്കേറ്റിരുന്നു. പിന്നെ ശേഷിക്കുന്ന സമയത്ത് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിഞ്ഞത് ദ്രുവ് ജുറൽ ആയിരുന്നു. ബാറ്റിംഗ് സമയത്ത് ഋഷഭ് ഇറങ്ങി എങ്കിലും പലപ്പോഴും അദ്ദേഹം വേദന കൊണ്ട് ബുദ്ധിമുട്ടി.. അടുത്ത മത്സരത്തിൽ താരം കളിക്കുമോ ഇല്ലയോ എന്നുള്ളത് കണ്ടറിയണം.
നിതീഷ് റെഡ്ഡി
കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് നിതീഷ് കുമാർ റെഡ്ഡി പരമ്പരയിൽ നിന്ന് പുറത്തായി കഴിഞ്ഞു എന്ന സ്ഥിതീകരണം വന്നിട്ടുണ്ട്. ബാറ്റിംഗിൽ തിളങ്ങി ഇല്ലെങ്കിലും ബോളിങ്ങിൽ താരത്തിന്റെ സേവനം ഇന്ത്യക്ക് ഗുണമായിരുന്നു.
അർഷ്ദീപ് സിംഗ്
മാഞ്ചസ്റ്ററിൽ അർഷ്ദീപ് സിംഗ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് കിംവദന്തികൾ വന്നതാണ്. എന്നിരുന്നാലും, ഒരു പരിശീലന സെഷനിൽ ഇടംകൈയ്യൻ സീമറുടെ ബൗളിംഗ് കൈയിൽ മുറിവേറ്റതിനാൽ നാലാം മത്സരത്തിൽ നിന്ന് താരവും പുറത്തായി.
ആകാശ് ദീപ്
എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് വിജയത്തിലെ ഹീറോ ആകാശ് ദീപ് ആണ് ഇന്ത്യയുടെ പരിക്കേറ്റ കളിക്കാരുടെ പട്ടികയിൽ ഏറ്റവും പുതിയ എൻട്രി. ലോർഡ്‌സ് ടെസ്റ്റ് നടക്കുമ്പോൾ ആണ് താരത്തിന് പരിക്ക് പറ്റിയത്. നാലാം മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ സ്ഥിതീകരണം വന്നിട്ടില്ല.
Discussion about this post