അമിതവണ്ണത്തിന്റെ പേരിലും ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിലും ഏറെ വിമർശനം കേട്ട താരമാണ് സർഫ്രാസ് ഖാൻ. മികച്ച പ്രകടനങ്ങൾക്കിടയിലും താരം ശരീരത്തിന്റെ പേരിൽ ട്രോളുകളിൽ നിറഞ്ഞു. എന്തായാലും ഫിറ്റ്നസ് പ്രശ്നം കാരണം ഉണ്ടായ ഫോമിലെ ഇടിവ് താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി. ഇപ്പോഴിതാ ബോഡി എല്ലാം സെറ്റാക്കി ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ് സർഫ്രാസ് ഖാൻ. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രണ്ട് മാസത്തിനുള്ളിൽ 17 കിലോ അടുത്തുള്ള ഭാരമാണ് താരം കുറച്ചത്. തന്റെ ശാരീരഭാരം കുറച്ച ശേഷമുള്ള ചിത്രങ്ങൾ താരം തന്നെ പങ്കിട്ടു. അവസാനം കളിച്ച പരമ്പരയിൽ ആറ് ടെസ്റ്റുകളിൽ നിന്ന് 371 റൺസ് നേടിയ ഖാൻ, റൺ നേടിയിട്ടും നിലവിൽ ഇംഗ്ലണ്ടിൽ കളിക്കുന്ന ഇന്ത്യാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നിരുന്നാലും, ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്ക് മുമ്പുള്ള ഇന്ത്യ എ ടൂർ ഓഫ് ഇംഗ്ലണ്ടിലും അദ്ദേഹം ഇടം നേടി, ഒരു സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സർഫറാസ് ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും, ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
തന്റെ ഫിറ്റ്നസ് പ്രശ്നം കാരണം ടീമിൽ സ്ഥാനം കിട്ടില്ല എന്ന് കോഹ്‌ലി പറഞ്ഞതിനെക്കുറിച്ചും ശേഷം തനിക്ക് വന്ന മാറ്റത്തെക്കുറിച്ചും താരം തന്നെ പറഞ്ഞിട്ടുണ്ട് . 2015 ൽ കോഹ്‌ലിയുടെ കീഴിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ (ആർസിബി) ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരം മൂന്ന് സീസണുകൾക്ക് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.
ഫിറ്റ്നസുമായി ബന്ധപ്പെട്ട് കോഹ്‌ലി തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ച് സർഫറാസ് തുറന്നു പറഞ്ഞത് ഇങ്ങനെ
“ഒരു ഘട്ടത്തിൽ, എന്റെ എല്ലാ ടീമംഗങ്ങളും എന്നെ ‘പാണ്ട’ എന്ന് വിളിക്കാറുണ്ടായിരുന്നു, കാരണം ഞാൻ ധാരാളം ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഇപ്പോൾ, അവർ എന്നെ ‘മാച്ചോ’ എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇപ്പോൾ അത് എന്റെ വിളിപ്പേരാണെന്ന് അറിയൂ.”
അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു കൂട്ടിച്ചേർത്തു:
“എന്റെ ഫിറ്റ്നസ് കാരണം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) എന്നെ ഒഴിവാക്കി. എന്റെ കഴിവുകളെക്കുറിച്ച് യാതൊരു സംശയവുമില്ലെങ്കിലും, എന്റെ ഫിറ്റ്നസ് എന്നെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് വിരാട് കോഹ്‌ലി നേരിട്ട് എന്നോട് പറഞ്ഞു. ഞാൻ എവിടെയാണെന്ന് അദ്ദേഹം വളരെ സത്യസന്ധമായി പറഞ്ഞു.”
കഴിഞ്ഞ രണ്ട് ഐപിഎൽ പതിപ്പുകളിൽ ലേലത്തിൽ ആരും വാങ്ങാതിരുന്ന താരം ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും ഇന്ത്യൻ ടീമിലേക്കും വമ്പൻ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.
A crazy transformation by Sarfaraz Khan! 🤯
He has lost 17 kg in the last few months.#Cricket #Sarfaraz #India #Sportskeeda pic.twitter.com/XJ6ytnwPMS
— Sportskeeda (@Sportskeeda) July 21, 2025
Discussion about this post