പാകിസ്താനെ അന്താരാഷ്ട്ര വേദിയിൽ നാണം കെടുത്തി ഇന്ത്യ. ഞങ്ങൾ സാമ്പത്തികമായി മുന്നേറുമ്പോൾ പാകിസ്താൻ കടം വാങ്ങിക്കൂട്ടുകയാണെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പാർവഥനേനി ഹരീഷ് കുറ്റപ്പെടുത്തി. ഇന്ത്യ ഒരു പക്വതയുള്ള ജനാധിപത്യ രാജ്യമാണ്, വളരുന്ന സമ്പദ്വ്യവസ്ഥയാണ്, ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹമാണ്. മറുവശത്ത് മതഭ്രാന്തും ഭീകരതയും നിറഞ്ഞതും ഐഎംഎഫിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്നതുമായ ഒരു പാകിസ്താൻ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മതഭ്രാന്ത്, തുടർച്ചയായ കടം വാങ്ങൽ എന്നിവയിൽ മുങ്ങിക്കുളിച്ച രാജ്യമായി പാകിസ്താൻ മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സുരക്ഷ, സാമൂഹിക- സാമ്പത്തിക മാനദണ്ഡങ്ങളിൽ ഇന്ത്യ മുന്നേറിയതും അദ്ദേഹം വ്യക്തമാക്കി.യു.എൻ രക്ഷാസമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പാകിസ്താനെ വിമർശിച്ചത്.
പുരോഗതി, സമൃദ്ധി, വികസന മാതൃകകളുള്ള പക്വമായ ജനാധിപത്യമുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം പാകിസ്താൻ നേരെ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യവും ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗവുമാണ്. കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ എല്ലായ്പ്പോഴും ഐക്യരാഷ്ട്രസഭയിലെ പങ്കാളികളുമായി ക്രിയാത്മകമായി ഇടപഴകുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post