ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആവേശകരാമായ രീതിയിൽ അവസാനിച്ച ശേഷം ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക് ഇങ്ങനെ പറഞ്ഞു- ” ഞങ്ങൾ മത്സരത്തിന്റെ സ്പിരിറ്റിലാണ് കളിച്ചത്. എന്നാൽ ഇന്ത്യ അങ്ങനെ അല്ല ചെയ്തത്. അവർ ഞങ്ങളുടെ ഓപ്പണർമാരോട് ചെയ്ത പ്രവർത്തി കണ്ടതല്ലേ. ഒരു ബഹുമാനവും ഇല്ലാതെയാണ് ഇന്ത്യ പെരുമാറിയത്. എന്നാൽ ഞങ്ങൾ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ അംഗം ചെയ്യില്ല”
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ സമയം വൈകിപ്പിക്കൽ തന്ത്രത്തിനെതിരെ ഇന്ത്യ പ്രതികരിച്ചിരുന്നു. ശേഷമാണ് ഇന്ത്യൻ താരങ്ങളുടെ പ്രവർത്തിക്കതിരെ ഇംഗ്ലണ്ട് രംഗത്ത് എത്തിയത്. അന്നത്തെ ഡയലോഗടിയും പ്രവർത്തികളും കണ്ടാൽ കാണുന്നവർ ഓർക്കും ” ഇംഗ്ലണ്ട് അത്ര ഡീസന്റ് ആണെന്ന് ” എന്നാൽ ഇന്നലെ ഒരൊറ്റ പ്രവർത്തിയോടെ അവരുടെ ഇരട്ടത്താപ്പ് ക്രിക്കറ്റ് ലോകത്തിന് മനസിലായി.
നാലാം ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് നടക്കുന്ന സമയത്ത് ഋഷഭ് പന്തിന് പരിക്കുപറ്റിയതും ശേഷം ആംബുലൻസിൽ മുടന്തി കളിക്കളം വിട്ടതും ആളുകൾ ശ്രദ്ധിച്ച കാര്യമാണ്. പന്ത് ബാറ്റ് ചെയ്യാൻ എത്തില്ല, ഈ പരമ്പര തന്നെ മിസ് ആകും എന്ന് കരുതി ഇരുന്ന് സമയത്താണ് താക്കൂറിന്റെ വിക്കറ്റ് വീണപ്പോൾ പന്ത് മുടന്തി ആണെങ്കിലും കളത്തിൽ എത്തിയത്. ഗ്രൗണ്ട് മുഴുവൻ അദ്ദേഹത്തിന്റെ ധീരതക്ക് കൈയടിച്ചപ്പോൾ ഇംഗ്ലണ്ട് വേറെ ഒരു തന്ത്രമാണ് പരീക്ഷച്ചത്.
നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ പരിക്കുപറ്റിയ താരത്തിന്റെ അതെ ഭാഗത്തേക്ക് തുടർച്ചയായി യോർക്കറുകൾ എറിയുകയാണ് ബെൻ സ്റ്റോക്സ് ചെയ്തത്. ” ഇവന്റെ പരിക്ക് കൂടുതൽ ഗുരുതരമാക്കാം” എന്ന ലക്ഷ്യത്തോടെയുള്ള ഈ ബോളിങ്ങിന് വലിയ വിമർശനമാണ് കിട്ടുന്നത്.” ഇതാണോ നീയൊക്കെ പറഞ്ഞ സ്പിരിറ്റ് ” എന്നാണ് ആളുകൾ ചോദിക്കുന്നത്.
അതേസമയം ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഡ്രൈവിംഗ് സീറ്റിൽ. രണ്ടാം ദിനം രണ്ടാം സെഷനിൽ ഇന്ത്യയെ 358 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ 225 – 2 എന്ന നിലയിൽ നിൽക്കുകയാണ്. ബാസ്ബോൾ ശൈലിയിൽ ഉള്ള മറുപാടിയാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് നൽകിയത്.
https://twitter.com/i/status/1948362121517101326
#IndvEng Ball almost hitting Pant on his right foot again..
This is very tough to watch.. He is playing with a broken foot…
Still taking the pacers on..
Hats off Pant.. pic.twitter.com/NWq5ckYf8f
— Anurag Sinha (@anuragsinha1992) July 24, 2025
Stokes targetting Pant’s left leg which is fair but then same English side will whine if our bowlers bowl short at tail enders.
— Archer (@poserarcher) July 24, 2025
Discussion about this post