ആദ്യ ഇന്നിംഗ്സിൽ 358 റൺസ് നേടിയിട്ട് ഇന്ത്യക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇന്ത്യ ഉയർത്തിയ താരതമ്യേന മികച്ച സ്കോർ പിന്തുടർന്നപ്പോൾ ഇംഗ്ലണ്ടിനായി ബെൻ ഡക്കറ്റും സാക്ക് ക്രാളിയും ചേർന്ന് 166 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ദിവസം അവസാനിക്കുമ്പോൾ അവർ 225/2 എന്ന നിലയിൽ എത്തി. എട്ട് വിക്കറ്റുകൾ കൈയിലിരിക്കെ ഇന്ത്യൻ സ്കോറിന് 133 റൺസ് മാത്രം പിന്നിലാണ് അവർ .
എന്തായാലും മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടീമിന്റെ തന്ത്രങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ കളത്തിൽ ഇറക്കാത്തത് അശ്വിനെ ചൊടിപ്പിച്ചത്. നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ്, അർഷ്ദീപ് സിംഗ് എന്നിവർക്ക് പരിക്കേറ്റതിനാൽ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ നിർബന്ധിത മാറ്റങ്ങൾ വരുത്തി. ഇത് അരങ്ങേറ്റക്കാരനായ അൻഷുൽ കംബോജിന് കന്നി ക്യാപ്പ് നൽകി, ഷാർദുൽ താക്കൂറിനെ വീണ്ടും ടീമിലേക്ക് കൊണ്ടുവന്നു.
എന്തായാലും ഇന്ത്യയുടെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിന്റെ തന്ത്രങ്ങളിലേക്ക് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വിരൽ ചൂണ്ടി, ലോവർ ഓർഡർ ബാറ്റ്‌സ്മാൻമാരിലൂടെ “20-30 റൺസ്” ചേർക്കുന്നതിലുള്ള അമിതമായ അഭിനിവേശം കാരണം ഇന്ത്യയുടെ ബൗളിംഗ് തന്ത്രം തകർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“നോക്കൂ, എട്ടാം നമ്പർ ബാറ്റ്‌സ്മാൻമാരിൽ നിന്ന് ചിലപ്പോൾ നിങ്ങൾക്ക് 20-30 അധിക റൺസ് ലഭിച്ചേക്കാം, പക്ഷേ ആ എട്ടാം നമ്പർ കളിക്കാരൻ 2-3 വിക്കറ്റുകൾ നേടിയാൽ, ടെസ്റ്റ് മത്സരത്തിന്റെ ഫലവും മാറിയേക്കാം,” അശ്വിൻ പറഞ്ഞു, “ലോർഡ്‌സിലും ബർമിംഗ്ഹാമിലും നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു … പക്ഷേ അദ്ദേഹം ബെൻ സ്റ്റോക്‌സല്ല.”
“നിതീഷ് കുമാർ റെഡ്ഡി സ്ഥാനം നഷ്ടപ്പെട്ടതോടെ കുൽദീപ് യാദവിനെ കളിപ്പിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കുൽദീപിന് ഫലം മാറ്റാനാകും” അദ്ദേഹം കൂട്ടിച്ചേർത്തു. താക്കൂറിനെ കൊണ്ട് എന്ത് ഉപയോഗമാണ് ഇന്ത്യക്ക് കിട്ടിയത്. ബോളിങ്ങിൽ ഒരു സംഭാവനയും അവനെ കൊണ്ട് കിട്ടില്ല എന്നും അശ്വിൻ പറഞ്ഞു.
” ബാറ്റിംഗിന് അമിതമായി പ്രാധാന്യം നൽകുന്നു, എന്നിട്ട് ആ തന്ത്രം കൊണ്ടും ഗുണമില്ല. കുൽദീപ് താക്കൂറിന് പകരം വന്നെങ്കിൽ ഇന്ത്യക്ക് വിക്കറ്റുകൾ എങ്കിലും വരുമായിരുന്നു.” അശ്വിൻ പറഞ്ഞു.
Discussion about this post