ഇന്നലെ മൂന്നാം ദിവസം കളി ആരംഭിക്കുന്നതിന് മുമ്പ്, കൗതുകകരമായ ഒരു നിമിഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജസ്പ്രീത് ബുംറ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായും ബൗളിംഗ് പരിശീലകൻ മോർണി മോർക്കലുമായും സജീവമായ സംഭാഷണത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ആയിരുന്നു അത്. പലപ്പോഴും തന്റെ വളരെ കൂൾ ആറ്റിട്യൂഡിന് പേരുകേട്ട ബുംറ, ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതായി കാണപ്പെട്ടു,
ബോളിങ്ങിൽ ഇന്ത്യയുടെ ബുദ്ധിമുട്ടുകൾ കാരണം നിരാശനായി കാണപ്പെട്ട ബുംറയെ ക്യാമറകൾ സൂം ചെയ്തു. ഇംഗ്ലണ്ട് രണ്ടാം ദിനത്തിൽ സ്വതന്ത്രമായി സ്കോർ ചെയ്തപ്പോൾ, ഇന്ത്യയുടെ ഏറ്റവും മിടുക്കനായ ബൗളറായ ബുംറയ്ക്ക് കാര്യമായ ഒന്നും ചെയ്യാനായില്ല. മൂന്നാം ദിനത്തിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. എന്തായാലും ബുംറ ഉൾപ്പെട്ട ആ നിമിഷം കമന്ററി ബോക്സിൽ പെട്ടെന്ന് ഒരു ചർച്ചാവിഷയമായി മാറി. രവി ശാസ്ത്രി ഈ വിഷയത്തിൽ പറയുന്നത് ഇങ്ങനെ:
“മറ്റുള്ള താരങ്ങളുടെ മോശം പ്രകടനം അദ്ദേഹത്തിന് മേൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ബുംറ എന്നത്തെയും പോലെ മികവ് കാണിച്ചു. പക്ഷേ മറ്റുള്ളവർ ഓവറിൽ ഏകദേശം 6 റൺസ് എന്ന നിരക്കിൽ റൺസ് ചോർത്തുമ്പോൾ, അത് ടീമിനാകെ പ്രശ്നമാകും. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെങ്കിൽ പോലും പിന്തുണ കിട്ടി ഇല്ലെങ്കിൽ ഒന്നും ചെയ്യാനാകില്ല” ശാസ്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 358നെതിരെ മറുപടി ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസെടുത്തിട്ടുണ്ട്. നിലവിൽ 186 റൺസ് ലീഡായി അവർക്ക്. ബെൻ സ്‌റ്റോക്‌സ് (71), ലിയാം ഡോസൺ (77) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ താക്കൂർ ഒഴികെയുള്ള ബാക്കി മൂന്ന് പേസർമാരും ഓരോ വിക്കറ്റും വീഴ്ത്തി.
Jasprit Bumrah telling Gautam Gambhir and Morne Morkel
“Saari mehnat mein nahi karunga. Australia mein bhi Rohit bhai ne kamar tod di”#INDvENG #INDvsENG #ENGvIND #ENGvsIND pic.twitter.com/Zc8hRNIPVb
— Cricketism (@MidnightMusinng) July 25, 2025
Discussion about this post