സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനും ബംഗാൾ തീരത്തിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നീങ്ങുന്നതിന് അനുസരിച്ച് കാറ്റിൽ വ്യത്യാസം വരും. വയനാട്ടിൽ കഴിഞ്ഞ ദിവസം 68 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്.
ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
പത്തനംതിട്ട : പമ്പ (മടമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)
ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Discussion about this post