മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ സമനില വാഗ്ദാനം നിഷേധിച്ചുകൊണ്ട് ബാറ്റിംഗ് തുടരാനുള്ള തന്റെ ബാറ്റ്‌സ്മാൻമാരുടെ തീരുമാനത്തെ ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ശക്തമായി പിന്തുണച്ചു. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും നടത്തിയ തകർപ്പൻ ബാറ്റിംഗാണ് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ രക്ഷിച്ചത്. രണ്ട് മുഴുവൻ സെഷനുകളിലായി 200-ലധികം റൺസിന്റെ കൂട്ടുകെട്ട് ഇരുവരും കെട്ടിപ്പടുത്തു. മത്സരം അനിവാര്യമായും സമനിലയിലേക്ക് നീങ്ങുമ്പോൾ, ഇംഗ്ലണ്ട് നായകൻ സമനിലയ്ക്ക് സമ്മതം ആണെന്ന് അറിയിക്കുകയും ചെയ്തു. ആ സമയത്ത് ജഡേജയും സുന്ദറും യഥാക്രമം 89 ഉം 80 ഉം റൺസ് നേടി പുറത്താകാതെ നിൽക്കുക ആയിരുന്നു.
എന്നിരുന്നാലും, ഇന്ത്യൻ ജോഡി, സമനില എന്ന സ്റ്റോക്സ് പറഞ്ഞ വാഗ്ദാനം നിരസിച്ചു. തങ്ങൾ ഇത്രയും കഷ്ടപെട്ടില്ലേ ഇനി സെഞ്ച്വറി നേടിയേ വരു എന്നാണ് ഇരുവരും പറഞ്ഞത് . ഈ തീരുമാനം ഇംഗ്ലീഷ് ടീമിന് ഇഷ്ടപ്പെട്ടില്ല. ബെൻ സ്റ്റോക്സ് ഇന്ത്യൻ ജോഡിയെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കാൻ ശ്രമിച്ചു. പാർട്ട് ടൈം ബൗളർ ഹാരി ബ്രൂക്കിനെതിരെ ഒകെ കളിച്ചാണോ സെഞ്ച്വറി നേടുക എന്ന് ചോദിച്ച് ജഡേജയെ കളിയാക്കി.
“ഒരാൾ 90 റൺസിൽ ബാറ്റ് ചെയ്യുകയും മറ്റൊരാൾ 85 റൺസിൽ ബാറ്റ് ചെയ്യുകയും ചെയ്താൽ, അവർ സെഞ്ച്വറി അർഹിക്കുന്നില്ലേ? അവർ എന്തിന് പുറത്തുപോകണം? ഇംഗ്ലണ്ടിൽ നിന്നുള്ള ആരെങ്കിലും 90 അല്ലെങ്കിൽ 85 റൺസിൽ ബാറ്റ് ചെയ്യുകയും അവരുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ, അപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടാൽ നിങ്ങൾ സമനിലക്ക് കൈ കൊടുക്കുമോ?” ഗംഭീർ മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ ചോദിച്ചു.
“നോക്കൂ, അത് അവരുടെ ഇഷ്ടമാണ്. അവർക്ക് ആ രീതിയിൽ കളിക്കണമെങ്കിൽ, അത് അവരുടെ ഇഷ്ടമാണ്. ആ രണ്ടുപേരും സെഞ്ച്വറി അർഹിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു, അവർക്ക് അത് ലഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും പരമ്പരയിലെ അവസാന മത്സരം 31 നു തുടങ്ങുമ്പോൾ അവിടെ ജയിച്ച് പരമ്പര സമനിലയിലാക്കാൻ ഇന്ത്യ ശ്രമിക്കും.
Discussion about this post