യൂട്യൂബിൽ വ്യത്യസ്തമായ പാചക വീഡിയോകൾ പങ്കുവച്ച് നിരവധി ആരാധകരെ ഉണ്ടാക്കിയ ഫിറോസ് ചുട്ടിപ്പാറയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. താൻ ചാനൽ നിർത്തുകയാണെന്നാണ് ഫിറോസ് ചുട്ടിപ്പാറ പറയുന്നത്. ബിസിനസ് രംഗത്തേക്കാണ് പുതിയ ചുവടുമാറ്റം. യുഎഇ ആസ്ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. യൂട്യൂബ് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യൂട്യൂബ് വരുമാനം മാത്രമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നാണ് ഫിറോസ് അറിയിച്ചിരിക്കുന്നത്. കാഴ്ചക്കാർ പ്രധാനമായും ഷോർട്സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാൽ, വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകൾ ചെയ്താൽ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ടാണ് യൂട്യൂബ് നിർത്താമെന്ന തീരുമാനത്തിലെത്തിയതെന്നുമാണ് ഫിറോസ് പറയുന്നത്.പൂർണമായും അവസാനിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും വ്‌ലോഗർ പറയുന്നുണ്ട്. ചെറിയ വീഡിയോകളുമായി ഇടയ്ക്ക് എത്തുമെന്നും പറയുന്നുണ്ട്.
ബിസിനസിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുകയെന്നും ഫിറോസ് ലൈവിൽ പറഞ്ഞു.
Discussion about this post