‘ധർമ്മം’ സംരക്ഷിക്കാൻ ഭഗവാൻ കൃഷ്ണൻ സുദർശന ചക്രം എടുത്തത് പോലെയാണ് പാകിസ്താനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ‘ധർമ്മം സംരക്ഷിക്കാൻ അവസാനം സുദർശന ചക്രം എടുക്കണമെന്ന് ഭഗവാൻ കൃഷ്ണനിൽ നിന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. 2006ൽ പാർലമെന്റ് ആക്രമണവും 2008ൽ മുംബൈ ആക്രമണവും നമ്മൾ കണ്ടു. ഇപ്പോൾ നമ്മൾ ‘മതി’ എന്ന് പറഞ്ഞ് സുദർശന ചക്രം തെരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനെകുറിച്ചുള്ള 16 മണിക്കൂർ ചർച്ചയ്ക്ക് ലോക്‌സഭയിൽ തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ ഐതിഹാസികമാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായിരുന്നു. 22 മിനിറ്റിൽ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടു. ലക്ഷ്യം കണ്ടതോടെയാണ് ആക്രമണം നിർത്തിയത്. ഭയന്ന പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറായി. പാക്കിസ്ഥാൻ തോൽവി സമ്മതിച്ചു. ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ സുരക്ഷിതമാണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
2025 ലെ ഓപ്പറേഷൻ സിന്ദൂർ എന്നിവയിലൂടെ വ്യത്യസ്തമായ ഒരു പാതയാണ് ഞങ്ങൾ സ്വീകരിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് വ്യക്തമാണ്. ചർച്ചയും ഭീകരതയും ഒരുമിച്ച് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകിയതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
Discussion about this post