ഇന്ത്യൻ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടറുമായ രവീന്ദ്ര ജഡേജ ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ കൈയടികൾ ഏറ്റുവാങ്ങുകയാണ്. വാഷിംഗ്ടൺ സുന്ദറിനൊപ്പം ജഡേജ നടത്തിയ പ്രകടനം ചരിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു സുവർണനിമിഷം തന്നെ ആയിരിക്കും. ഇരുവരും ചേർന്ന് ഇന്ത്യയെ ഒരു തോൽവിയുടെ വക്കിൽ നിന്ന് സമനിലയിൽ എത്തിച്ചു.
രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തുകയും സെഞ്ച്വറി നേടുകയും ചെയ്ത ജഡേജയ്ക്ക് മൊത്തത്തിൽ മറക്കാനാവാത്ത ഒരു മത്സരം തന്നെ ആയിരുന്നു മാഞ്ചസ്റ്റർ ടെസ്റ്റ്. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ഇന്ത്യയെ കരകയറ്റിയതിന് അഭിനന്ദനങ്ങൾ കിട്ടുമ്പോൾ ധോണി പണ്ടൊരിക്കൽ ജഡേജയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
2009-ൽ ആണ് ജഡേജയുടെ അരങ്ങേറ്റം നടക്കുന്നത്. പക്ഷേ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ആയിരുന്നു അദ്ദേഹം കരിയറിൽ വിജയം കണ്ടെത്തി തുടങ്ങിയത്. മുൻ ഇന്ത്യൻ നായകൻ ധോണി വലിയ രീതിയിൽ ജഡേജയെ പിന്തുണച്ചിരുന്നു. ജഡേജ ഏറ്റവും മികച്ച താരം ആകുമെന്ന് ധോണിക്ക് അത്ര ഉറപ്പായിരുന്നു.
2010-ൽ എൻഡിടിവി റിപ്പോർട്ടർ വിക്രം ചന്ദ്ര എം.എസ്. ധോണിയെ അഭിമുഖം നടത്തിയ സമയത്ത് തന്റെ ” ജഡേജ പ്രതീക്ഷകൾ” ധോണി പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സമയത്ത്, ജഡേജയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ചും പരാജയങ്ങൾക്കിടയിലും ആവർത്തിച്ചുള്ള അവസരങ്ങൾ നൽകുന്നതിനെക്കുറിച്ചും റിപ്പോർട്ടർ തലയോട് ചോദിച്ചു.
അന്ന് ധോണി ജഡേജയുടെ യഥാർത്ഥ കഴിവുകൾ ലോകം വരും വർഷങ്ങളിൽ കാണുമെന്ന് പറഞ്ഞിരുന്നു. എന്തായാലും ജഡേജ 409 റേറ്റിംഗ് പോയിന്റുകളുമായി ടെസ്റ്റുകളിൽ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളതിനാൽ ആ പ്രവചനം സത്യമായി. രവീന്ദ്ര ജഡേജയുടെ മഹത്തായ കരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഓൾറൗണ്ടർ ഇന്ത്യയ്ക്കായി 84 ടെസ്റ്റുകളിലും, 204 ഏകദിനങ്ങളിലും, 74 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. കൂടാതെ, വിവിധ ഫോർമാറ്റുകളിലായി ജഡേജ 7000-ത്തിലധികം റൺസും 700-ലധികം വിക്കറ്റുകളും നേടിയിട്ടുണ്ട്.
Discussion about this post