ബംഗളൂരു: വനിതാഭീകരവാദി പിടിയിൽ. മുപ്പതുകാരിയായ ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് വിവരം.അൽഖ്വയ്ദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റു(എക്യുഐഎസ്)മായി ബന്ധമുള്ള ഭീകരസംഘടനയ്ക്ക് നേതൃത്വം നൽകി വരികയായിരുന്നു ഷമ.
എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അൽ ഖ്വയ്ദ ഭീകരവാദികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലാകുന്നത്.കർണാടകയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ജൂലൈ 23-ാം തീയതി ഗുജറാത്ത്, ഡൽഹി, നോയ്ഡ എന്നിവിടങ്ങളിൽനിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുമഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്.
Discussion about this post