വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025 ന്റെ രണ്ടാം പതിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ജൂലൈ 29 ചൊവ്വാഴ്ച ലെസ്റ്ററിലെ ഗ്രേസ് റോഡിൽ ഓസ്‌ട്രേലിയ ചാമ്പ്യൻമാരും പാകിസ്ഥാൻ ചാമ്പ്യൻമാരും തമ്മിൽ നടന്ന ടൂർണമെന്റിന്റെ 14-ാമത് മത്സരത്തിൽ ഒരു വിചിത്രമായ സംഭവം അരങ്ങേറി. ഇരു ടീമുകളും സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതിനാൽ ഈ മത്സരത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. പാകിസ്ഥാൻ ചാമ്പ്യൻസ് 10 വിക്കറ്റിന്റെ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
മത്സരത്തിനിടെ, ഒരു ഓസീസ് ബൗളർ തന്റെ ഓവറിൽ 18 പന്തുകൾ എറിഞ്ഞാണ് വാർത്തകളിൽ നിറഞ്ഞത്. പാകിസ്ഥാൻ ചാമ്പ്യൻസ് വിജയത്തിനായി 75 റൺസ് പിന്തുടരുമ്പോൾ കളിയുടെ അവസാന ഓവറിൽ ആ നിമിഷം സംഭവിച്ചു. ഓസീസ് ചാമ്പ്യൻസിന്റെ ക്യാപ്റ്റൻ ബ്രെറ്റ് ലീ പന്ത് ജോൺ ഹേസ്റ്റിംഗ്സിന് കൈമാറി, പാകിസ്ഥാൻ ആ സമയത്ത് 55/0 എന്ന നിലയിലായിരുന്നു നിന്നത്.
ഓവറിൽ കളിയുടെ ആദ്യ 5 പന്തിലും വൈഡ് എറിഞ്ഞ താരം അങ്ങനെ തന്നെ 5 റൺ നൽകി, ശേഷമുള്ള ആദ്യ ലീഗൽ ഡെലിവറിയിൽ പാകിസ്ഥാൻ ഒരു റൺ നേടി. ശേഷം രണ്ടാം പന്തിൽ ബൗണ്ടറി പിറന്നപ്പോൾ മൂന്നാം പന്തിൽ വൈഡ്, നോ ബോൾ എന്നിവ ബോളർ എറിഞ്ഞപ്പോൾ ലീഗൽ ഡെലിവറിയിൽ ഒരു റൺ പിറന്നു. നാലാം പന്തിൽ വൈഡ് എറിഞ്ഞതിന് പിന്നാലെ റൺ വഴങ്ങാതെ താരം ഒരു പന്ത് എറിഞ്ഞു. അഞ്ചാം പന്തിൽ ഒരു റൺ പിറന്നപ്പോൾ, ആറാം പന്തിൽ താരം 5 വൈഡുകൾ എറിഞ്ഞ് പാകിസ്ഥാനെ ജയിപ്പിച്ചു. 12 വൈഡുകളും ഒരു നോ ബോളുമാണ് താരം എറിഞ്ഞത്.
ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഓവറുകളിൽ ഒന്നായി ഈ ഓവർ മാറി. എന്നിരുന്നാലും, ഓസ്‌ട്രേലിയൻ ചാമ്പ്യൻസ് 10 വിക്കറ്റിന്റെ വമ്പൻ വ്യത്യാസത്തിൽ കളി തോറ്റു. അടുത്തതായി രണ്ടാം സെമിഫൈനലിൽ അവർ ദക്ഷിണാഫ്രിക്കൻ ചാമ്പ്യൻസിനെ നേരിടും. ആദ്യ സെമിഫൈനൽ ഇന്ത്യ- പാകിസ്ഥാൻ ടീമുകൾ തമ്മിലാണ്.
— Billy Bowden (@billybowdenn) July 29, 2025
Discussion about this post