മൂത്രനാളിയിലൂടെ യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുമ്പോൾ ഇലക്ട്രിക് വയർ മൂത്ര സഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ യുവാവ് ഇത് ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.
യുവാവിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ വയർ പുറത്തെടുത്തു. യൂറോളജി വിഭാഗത്തിൽ വയർ തുറന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.









Discussion about this post