ചേതേശ്വർ പൂജാര- ഈ താരത്തെക്കുറിച്ച് പറയുമ്പോൾ പല ക്രിക്കറ്റ് ആരാധകർക്കും പല ഓർമ്മകൾ ആയിരിക്കും മനസ്സിൽ വരുക. ചിലർക്ക് അദ്ദേഹം ജയിപ്പിച്ച ചില മത്സരങ്ങൾ ആയിരിക്കാം, ചിലർക്ക് അദ്ദേഹത്തിന്റെ പ്രതിരോധ മികവായിരിക്കും, ചിലർക്ക് അദ്ദേഹത്തിന്റെ ശാന്തത ആയിരിക്കും, എന്തായാലും രോഹിത് ശർമ്മ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു അറിയാകാത്ത പറഞ്ഞിരിക്കുകയാണ്.
പൂജാരയുടെ ഭാര്യ പൂജയുടെ പുസ്‌തപ്രകാശന ചടങ്ങിലാണ് രോഹിത് കഥ ഓർമിപ്പിച്ചത്. 2012 ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നുള്ള ഒരു കഥ രോഹിത് ശർമ്മ വെളിപ്പെടുത്തുക ആയിരുന്നു. അന്ന് ഇന്ത്യ എ സെറ്റപ്പിന്റെ ഭാഗമായിരുന്ന പൂജാരയെ ആൾക്കൂട്ടം ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ വെച്ചാണ് ആക്രമിച്ചത്.
“ഞാൻ ഭാര്യയോട് ആ സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ കൂടുതൽ വിശദമായി അവൾക്കും അറിയില്ല.” പൂജാര ഓർത്തു, “ഞാൻ ഒരു സസ്യാഹാരിയാണ്, അതിനാൽ ഞാൻ അവിടെ രാത്രിയിൽ സസ്യാഹാരം തിരയുകയായിരുന്നു, അത് ടിഎൻടിയിൽ [ട്രിനിഡാഡ് ആൻഡ് ടൊബാഗോ] ആയിരുന്നു, അവിടെ ഞാൻ രാത്രി 11 മണിക്ക് പുറത്തുപോയി,” പൂജാര കൂട്ടിച്ചേർത്തു, “അപ്പോൾ, എനിക്ക് ഭക്ഷണം ഒന്നും കിട്ടിയില്ല. പക്ഷേ ഞാൻ തിരികെ നടക്കുമ്പോൾ എന്നെ ആൾക്കൂട്ടം ആക്രമിച്ചു. അതിനെക്കുറിച്ച് എനിക്ക് വിശദമായി പറയാൻ കഴിയില്ല, പക്ഷേ അദ്ദേഹം( രോഹിത്) പരാമർശിക്കുന്ന കഥ അതാണ്.”
മറുപടിയായി ഇന്ത്യയുടെ മുൻ ടെസ്റ്റ്, ടി20 ക്യാപ്റ്റൻ കൂടിയായ രോഹിത് പറഞ്ഞു, “കഥയുടെ ഗുണപാഠം, ചിലപ്പോൾ പൂജാര പിടിവാശിക്കാരനാകും. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു, മുന്നറിയിപ്പ് നൽകി, രാത്രിയിൽ പുറത്ത് പോകരുത്. രാത്രി 9 മണിക്ക് ശേഷം പുറത്തു പോകരുത്, ഇത് നമ്മുടെ നാടല്ല മറിച്ച് ഇത് വെസ്റ്റ് ഇൻഡീസാണ്.” രോഹിത് പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിനിടെ, കരിയറിന്റെ തുടക്കത്തിൽ തന്നെ രണ്ട് കാൽമുട്ടുകളിലും എസിഎൽ (ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്) പരിക്കേറ്റതിന് ശേഷം 100-ലധികം ടെസ്റ്റുകൾ കളിച്ചതിന് രോഹിത് പൂജാരയെ പ്രശംസിച്ചു.
ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ദീർഘനേരം ബാറ്റ് ചെയ്യാനുള്ള കഴിവും ക്ഷമയുമുള്ള സൗരാഷ്ട്ര ബാറ്റ്സ്മാനെ എങ്ങനെ എങ്ങനെ വിപുലമായി ആസൂത്രണം തങ്ങൾ ഒകെ ചെയ്തിരുന്നു എന്നും രോഹിത് പറഞ്ഞു” എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ടീം മീറ്റിംഗുകൾ അദ്ദേഹത്തെ എങ്ങനെ പുറത്താക്കാം എന്നതിനെക്കുറിച്ച് മാത്രമാണ്, ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കിൽ, ഞങ്ങൾ കളി തോൽക്കും,” രോഹിത് പറഞ്ഞു.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചില്ലെങ്കിലും നിലവിൽ പൂജാര ഇന്ത്യൻ ടീം സെറ്റപ്പിൽ നിന്ന് പുറത്താണ്.
https://twitter.com/i/status/1931187384198250693
Discussion about this post