ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ നിലവിലെ ഇന്ത്യൻ ടീമും വിരാട് കോഹ്‌ലിയുടെ കളിരീതിയും തമ്മിലുള്ള പ്രശ്നം ആണെന്ന് മുൻ ഇംഗ്ലണ്ട് താരം നിക്ക് കോംപ്റ്റൺ പറഞ്ഞു. നിലവിലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെ, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ സ്കോറർമാരിൽ നാലാമനായി കോഹ്‌ലി തന്റെ കരിയർ അവസാനിപ്പിക്കുക ആയിരുന്നു. 123 മത്സരങ്ങളിൽ നിന്ന് 47 ശരാശരിയിൽ 9,230 റൺസ് താരം നേടി. 30 ടെസ്റ്റ് സെഞ്ച്വറികൾ നേടിയ അദ്ദേഹം കരിയറിന്റെ തുടക്കാലത്ത് ടെസ്റ്റിൽ പ്രകടിപ്പിച്ച ഫോം നിലനിർത്താത്തത് കൊണ്ട് മാത്രമാണ് പിന്നിൽ പോയത്.
“നിലവിലെ ഇന്ത്യൻ ടീമിന് അതിന്റേതായ സമീപനമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്, അത് അദ്ദേഹത്തിന്( കോഹ്‌ലിക്ക്) ഇഷ്ടപ്പെട്ട അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചില്ലായിരിക്കാം. ചിലപ്പോൾ, പുതിയ നേതൃത്വം പൂർണ്ണ നിയന്ത്രണം ആഗ്രഹിക്കുന്നു, അത് കോഹ്‌ലിയെപ്പോലുള്ള ഒരാൾക്ക് അനുയോജ്യമല്ലായിരിക്കാം.”
“എല്ലാ ഫോർമാറ്റുകളിലും ഒരേ നിലവാരത്തിലുള്ള ഫോം നിലനിർത്തുക എന്നത് അസാധ്യമാണ്. ഒരുപക്ഷേ മാനേജ്മെന്റിന് അദ്ദേഹത്തിന്റെ ജോലിഭാരം നന്നായി കൈകാര്യം ചെയ്തും കൂടുതൽ സമയം അവധി അനുവദിച്ചും അദ്ദേഹത്തെ പിന്തുണയ്ക്കാമായിരുന്നു. ആന്തരികമായി എന്തൊക്കെ ചർച്ചകൾ നടന്നുവെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം രണ്ട് വർഷം കൂടി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു”
കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിനെക്കുറിച്ച് റെവ്‌സ്‌പോർട്‌സുമായുള്ള ഒരു ചർച്ചയിൽ, ബാറ്റിംഗിനു പുറമേ, ഇന്ത്യയുടെ ഏറ്റവും വിജയിച്ച ടെസ്റ്റ് ക്യാപ്റ്റനും കോഹ്‌ലിയാണെന്ന് കോംപ്റ്റൺ അഭിപ്രായപ്പെട്ടു, 68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങളിലേക്ക് ടീമിനെ നയിച്ചു. അദ്ദേഹത്തിന്റെ നായകത്വത്തിൽ, 2018/19 ൽ ഓസ്‌ട്രേലിയയിൽ ഇന്ത്യ അവിടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടി.
Discussion about this post