സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. അടുത്ത മാസം ഒൻപത് മുതൽ ഇരുപത്തിയെട്ട് വരെ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ഇപ്പോഴും യുഎഇ മണ്ണിൽ മത്സരങ്ങൾക്ക് ഇറങ്ങുക എന്നത് സന്തോഷാണ് തരുന്ന കാര്യമാണെന്നും അവസരത്തിനായി കാത്തിരിക്കുന്നു എന്നും പറഞ്ഞിരിക്കുകയാണ്.
“ഞാൻ അവസാനമായി ഇവിടെ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചത് U-19 ലോകകപ്പിലായിരുന്നു,. പിന്നീട് ഐപിഎല്ലിലും. ഇവിടുത്തെ ഞങ്ങളുടെ ആളുകളിൽ നിന്ന് എനിക്ക് എപ്പോഴും മികച്ച പിന്തുണയും സന്തോഷവും ലഭിച്ചു. അത് വീണ്ടും അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു സാംസൺ പറഞ്ഞു.
ഇത് കൂടാതെ ടീമിൽ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതീക്ഷകൾ പങ്കുവെച്ചു. “ടീമിൽ സ്ഥാനം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല. ടൂർണമെന്റിന് ഒരു മാസം ബാക്കിയുണ്ട്. എങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എന്ന് നോക്കാം.” അദ്ദേഹം പറഞ്ഞു.
അതേസമയം 2025 ലെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ് നടക്കുക. സഞ്ജു സാംസൺ ടീമിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ലെ ടൂർണമെന്റിന്റെ മുൻ പതിപ്പിൽ സാംസൺ ടീമിൽ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയിൽ നടന്ന 2023 ലെ ഏഷ്യാ കപ്പ് ഇന്ത്യ തന്നെയാണ് നേടിയത്. 2023 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി നടന്ന ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടന്നത്. കൊളംബോയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം നേടുകയാണ് ചെയ്തത് .
യുവതാരങ്ങളുടെ നേതൃത്വത്തിൽ ഈ കിരീടം നേടിയെടുക്കാനാണ് സൂര്യകുമാറും സഖ്യവും ഇനി ലക്ഷ്യമിടുക.
🎙️ Sanju Samson on Asia Cup 2025 in UAE 🇦🇪
“Last time I played here representing India was during the U-19 World Cup, and later in the IPL. I always had great support and cheers from our people here. Really hoping to experience that again.”
— Sanju Samson Fans Page (@SanjuSamsonFP) July 30, 2025
Discussion about this post