രാജ്യസഭയിൽ ജയബച്ചൻ ഉയർത്തിയത് രാജ്യവിരുദ്ധ പരാമർശമാണെന്ന വിമർശനം ശക്തമാകുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ പേരുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ നടത്തിയ പരാമർശമാണ് വിമർശനത്തിന് കാരണമാകുന്നത്. ഒട്ടേറെ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ക്കാനിടയാക്കിയതാണ് പഹൽഗാം ഭീകരാക്രമണമെന്നും അത്തരമൊരു പശ്ചാത്തലത്തിൽ നടത്തിയ സൈനികനടപടിയ്ക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയതെന്തിന് എന്ന് ജയ ബച്ചൻ സഭയിൽ ചോദിച്ചു.
നിങ്ങൾ നിയമിച്ച സാഹിത്യകാരൻമാരെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾ ഗംഭീരമായ പേരുകൾ നൽകുന്നു. എന്തിനാണ് അതിന് സിന്ദൂർ എന്ന പേര് നൽകിയത്? കൊല്ലപ്പെട്ടവരുടെ ഭാര്യമാരുടെ സിന്ദൂരം ഇല്ലാതായില്ലേയെന്നായിരുന്നു ജയ ചോദിച്ചത്. ഭീകരാക്രമണത്തിന് ഇടയാക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ജയ ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തെ കേന്ദ്രസർക്കാർ തകർത്തതായും ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾ ഒരിക്കലും മാപ്പുനൽകില്ലെന്നും അവർ കൂട്ടിച്ചേർത്തു
ഇതിന് പിന്നാലെ മറുപടിയുമായി ബിജെപി രംഗത്തെത്തി ചെയ്തു. സിന്ദൂരം മായ്ച്ചത് ഭീകരരാണെന്നും സിന്ദൂരം ഒരു അലങ്കാരം മാത്രമല്ലെന്നും കരുത്തിന്റേയും കഴിവിന്റെയും പ്രതീകമാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. സിന്ദൂരം മായ്ക്കുന്നവരെ ഇല്ലാതാക്കുമെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകാൻ ഉദ്ദേശിച്ചതെന്നും പൂനാവാല കൂട്ടിച്ചേർത്തു.













Discussion about this post