12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. താമരശേരിയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം വ്യക്തമായത്.
ഈ കഴിഞ്ഞ മെയ് 15 ന് വയറുവേദനയെ തുടർന്ന് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 70 കാരനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാമ്പിൾ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎൻഎ ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ വരികയും, ഇടക്ക് വീട്ടിൽ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരത്തിലാണ് പീഡനത്തിന് ഇരയായത്. പല തവണകളിൽ പീഡിപ്പിച്ചതായാണ് വിവരം. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാൽ വീട്ടിൽ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്.
Discussion about this post