യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള സാമ്പത്തിക പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തമാണ് എന്ന് മോദി പറഞ്ഞു. രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കണം, സ്വദേശി ഉൽപ്പന്നങ്ങൾക്കായി ശക്തമായ നിലപാട് സ്വീകരിച്ചു. അത് മുന്നോട്ടുള്ള വഴിയാണെന്ന് മോദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും ‘ആത്മനിർഭർ ഭാരതി’ന്റെ കരുത്ത് തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്‌മോസ് മിസൈലുകൾ ഇന്ത്യയുടെ ശത്രുക്കളിൽ ഭയം ജനിപ്പിച്ചിരിക്കുകയാണ്. ബ്രഹ്‌മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം കളയും.ലക്‌നൗവിൽ ബ്രഹ്‌മോസ് നിർമാണം ആരംഭിക്കുകയാണ്. പാകിസ്താൻ ഇനി എന്തെങ്കിലും അന്യായംചെയ്താൽ ഈ മിസൈലുകൾ കൊണ്ടാകും ഭീകരരെ നശിപ്പിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post