2019ൽ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിക്കെതിരെ വിചിത്ര പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന സമയത്ത് തന്നെ ഭീഷണിപ്പെടുത്താൻ അരുൺ ജെയ്റ്റ്ലിയെ സർക്കാർ അയച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
സർക്കാരിനെ എതിർക്കുന്നത് തുടരുകയും കാർഷിക നിയമങ്ങൾക്കെതിരെ പോരാടുകയും ചെയ്താൽ തനിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞതായും രാഹുൽ ഗാന്ധി വാദിച്ചു. നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്ന് ഒരു ധാരണയും ഇല്ലേ എന്ന് അരുൺ ജെയ്റ്റ്ലിയോട് മറുപടി പറഞ്ഞതായും രാഹുൽ അവകാശപ്പെടുന്നു.
ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ഓർഡിനൻസ് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വച്ച് ജെയ്റ്റ്‌ലി മരിച്ചതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പ്രതിഷേധത്തിനിടയാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ സർക്കാർ ഓർഡിനൻസായി അവതരിപ്പിച്ചത്. 2020 ജൂണിലാണ് കാർഷിക നിയമങ്ങൾ സർക്കാർ ഓർഡിനൻസുകളായി അവതരിപ്പിക്കുന്നത്. പിന്നീട് 2020 സെപ്റ്റംബറിലാണ് പാർലമെന്റിൽ പാസാക്കിയത്. അരുൺ ജെയ്റ്റ്ലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് അദ്ദേഹം രാഹുലിൽ ഗാന്ധിയെ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യവുമായി ജെയ്റ്റ്ലിയുടെ മകനും ബിജെപി നേതൃത്വവും രംഗത്തെത്തി.









Discussion about this post