മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ എപി ഭരത് കുമാർ അന്തരിച്ചു. ആർഎസ്എസിന്റെ തൃശൂർ ജില്ലാ കാര്യവാഹ്,എറണാകുളം വിഭാഗ് കാര്യവാഹ് എന്നീ ചുമതലകൾ വഹിച്ചിരുന്ന എപി ഭരത് കുമാർ, അടിയന്തരാവസ്ഥ കാലത്തെ ക്രൂരതകൾക്കിരയായ പ്രവർത്തകൻ കൂടിയായിരുന്നു. ഏറെക്കാലമായി കാൻസർ ചികിത്സയിലായിരുന്നു എപി ഭരത് കുമാർ.
ആർഎസ്എസ് നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയും കുരുക്ഷേത്ര ലഘുലേഖയെ കുറിച്ച് ചോദിച്ചുമായിരുന്നു എപി ഭരത് കുമാറിനെ അടിയന്തരാവസ്ഥകാലത്ത് പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്. അൾസറിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. 13 ദിവസം താൻ അനുഭവിച്ച നരകയാതന അദ്ദേഹം പല വേദികളിലായി വെളിപ്പെടുത്തിയിരുന്നു. ആരോഗ്യം നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ അരനൂറ്റാണ്ടുകാലം സ്വയംസേവകർക്ക് വലിയ പ്രചോദനമായി സംഘനാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഭരത് കുമാർ.
മുളംകുന്നത്തുകാവ് ശാഖ മുഖ്യശിക്ഷക്, തൃശ്ശൂർ റവന്യൂ താലൂക്ക് കാര്യവാഹ്, തൃശ്ശൂർ ജില്ലാ കാര്യവാഹ്,എറണാകുളം വിഭാഗ് കാര്യവാഹ്, സക്ഷമ സംസ്ഥാന അദ്ധ്യക്ഷൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി, ടി.ജി.എസ്.എം. സരസ്വതി വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, കാനാട്ടുകര സേവാസദനം സെക്രട്ടറി, അദ്വൈത ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, ഇ.എസ്.ഐ.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി, സി.ആർ.ആർ. വർമ്മ സ്മാരക സഞ്ജീവനി പ്രകൃതി ചികിത്സാ സാനിട്ടോറിയം പ്രസിഡണ്ട് (നിലവിൽ ) തുടങ്ങി നിരവധി ചുമതലകൾ പി ഭരത്കുമാർ വഹിച്ചിരുന്നു,
Discussion about this post