ഇംഗ്ലണ്ട് ആഷസ് നേടണമെങ്കിൽ ജോ റൂട്ട് ഓസ്‌ട്രേലിയൻ മണ്ണിലെ തന്റെ പ്രശ്നങ്ങൾ മറികടക്കണമെന്നുള്ള മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറുടെ പരിഹാസത്തിന് മറുപടിയായി മോയിൻ അലി അദ്ദേഹത്തെ “കോമാളി” എന്ന് വിളിച്ചു. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മികവ് കാണിച്ച റൂട്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു. മികച്ച പരമ്പരയോടെ ടെസ്റ്റ് റാങ്കിങ്ങിലെ തന്റെ ഒന്നാം സ്ഥാനം റൂട്ട് അരക്കെട്ട് ഉറപ്പിക്കുകയും ചെയ്തു.`
പത്ത് വർഷത്തിനിടെ ഒരു ആഷസ് നേടാനുള്ള ശ്രമത്തിൽ ഇംഗ്ലണ്ട് നവംബർ അവസാനം ഓസ്‌ട്രേലിയയിലേക്ക് പോകും. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഓസ്‌ട്രേലിയൻ മണ്ണിൽ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയൻ ബോളിങ്ങും ഇംഗ്ലണ്ട് ബാറ്റിങ്ങും തമ്മിലുള്ള പോരാട്ടമായിരിക്കും ഈ പരമ്പരയിലെ വിധി തീരുമാനിക്കുക എന്ന് ഉറപ്പിക്കാം.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ, രാഹുൽ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിംഗ് എന്നിവരെ മറികടന്ന് റൂട്ട് എക്കാലത്തെയും ടെസ്റ്റ് റൺ സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതിനിടെയാണ് ഡേവിഡ് വാർണർ, ജോ റൂട്ട് ഒരിക്കൽക്കൂടി ജോഷ് ഹെയ്‌സൽവുഡിന് ഇരയാകുമെന്നും ഒന്നും ചെയ്യാനാകാതെ ഇത്തവണയും നിൽക്കുമെന്നും പറയാഞ്ഞത്. ഒപ്പം റൂട്ടിന്റെ ഫ്രണ്ട് പാഡ് ടെക്‌നിക്കിനെയും വാർണർ വിമർശിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു- ‘റൂട്ടി (ജോ റൂട്ട്) ഓസ്‌ട്രേലിയയിൽ ഇതുവരെ ഒറ്റ സെഞ്ച്വറി പോലും നേടിയിട്ടില്ല. ജോഷ് ഹെയ്‌സൽവുഡ് അവനെ ഒരുപാട് തവണ പുറത്താക്കിയിട്ടുണ്ട്. അവന്റെ ഫ്രണ്ട് പാഡ് ടെക്‌നിക്കും മോശമാണ്’. വാർണർ പറഞ്ഞു.
10 തവണ ടെസ്റ്റിൽ ജോഷ്, റൂട്ടിനെ മടക്കിയിട്ടുണ്ട്. റൂട്ടിനെ പോലെ ടെസ്റ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച താരത്തിനെതിരെയുള്ള ഈ ആധിപത്യം ഇംഗ്ലണ്ടിന് അപകട സൂചന തന്നെയാണ്. അതിനിടെ മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് വാർണർ പറഞ്ഞതിനെ ട്രോളി ഇങ്ങനെ പറഞ്ഞു. “ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെ കളിയാക്കാൻ അയാളുടെ ഫ്രണ്ട് പാഡ് ടെക്‌നിക്കിനെ അധിക്ഷേപിക്കുന്നത് ഞാൻ കേട്ടിട്ടില്ലേ . വ്യക്തതയ്ക്കായി. ടെസ്റ്റ് ക്രിക്കറ്റിൽ ഹേസൽവുഡ് റൂട്ടിയെ എൽബിഡബ്ല്യു ആയിട്ട് 3 തവണ മാത്രമാണ് മടക്കിയത്, മൂന്ന് തവണ,” ബ്രോഡ് എക്‌സിൽ എഴുതി.
മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിയും വാർണറുടെ പ്രസ്താവനയോട് പ്രതികരിച്ചു, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ റൂട്ടിന്റെ തലയിൽ കയറാൻ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ടു. “അയാൾ വെറും വാർണറാണ്. നിങ്ങളോട് സത്യസന്ധമായി പറഞ്ഞാൽ അയാൾ ഒരു കോമാളിയാണ്,” അലി പറഞ്ഞു. “അയാൾ റൂട്ടിയുടെ തലയിൽ കയറാൻ ശ്രമിക്കുകയാണ്, റൂട്ടിന്റെ അടുത്ത് ഒരു അടവും നടക്കില്ല”
എന്തായാലും ആഷസിന് മൂന്ന് മാസങ്ങൾക്ക് മുമ്പുതന്നെ വാക്കുകൊണ്ടുള്ള യുദ്ധം ഇരുടീമുകളും ആരംഭിച്ചു കഴിഞ്ഞു.













Discussion about this post