എറണാകുളം : കോതമംഗലത്ത് 23 വയസ്സുകാരിയായ സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. മതപരിവർത്തനത്തിന് നിർബന്ധിച്ച പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാകും അറസ്റ്റ്.
റമീസിന്റെ മാതാപിതാക്കൾ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ് ഉള്ളത്. സോന റമീസിന്റെ വീട്ടിലെത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്ന മറ്റു ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും.
പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റമീസ് മതപരിവർത്തനത്തിനായി നിരന്തരം പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതിന്റെ തെളിവുകൾ പെൺകുട്ടിയുടെ മൊബൈലിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം കേസിൽ എന്‍ഐഎ അന്വേഷണം വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പെൺകുട്ടിയുടെ കുടുംബം.
എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
Discussion about this post