കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയായ 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കത്തോലിക്ക കോൺഗ്രസ്. യുവതിയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യുവതിയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു.
പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്. വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഗുരുതരമാണ്. ഇതിന് പിന്നിൽ സംഘടിത സംവിധാനങ്ങൾ പ്രവർത്തിച്ചു എന്ന സൂചന നൽകുന്നതാണ് കത്ത്’, ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണെന്നും രാഷ്ട്രീയ പാർട്ടികളും നേതാക്കളും വോട്ട് ബാങ്ക് പ്രീണനത്തിനായി വിഷയത്തെ തമസ്‌കരിക്കുന്നത് പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ലെന്നും ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നുമാണ് കത്തോലിക്ക കോൺഗ്രസ് പറയുന്നത്.
കോതമംഗലത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നെഴുതി വെച്ച് 23കാരി ജീവനൊടുക്കിയിരുന്നു. സംഭവത്തിൽ പ്രതി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റമീസിന്റെ മാതാപിതാക്കൾക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും.വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു
Discussion about this post