തന്റെ പേരും ചിത്രവും ടി ഷർട്ടിൽ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാർ സ്വദേശിനി മിന്റ ദേവി. എന്റെ മുഖം ടി ഷർട്ടിൽ പതിപ്പിച്ച് ധരിച്ച് എന്നെ എതിർക്കാൻ പ്രിയങ്കാ ഗാന്ധി ആരാണ്?. രാവിലെ മുതൽ ഞാൻ പ്രശ്നങ്ങൾ നേരിടുകയാണ്. ആളുകൾ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തകർ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മിന്റ ദേവി പറഞ്ഞു.
വോട്ടർ ഐഡിയിൽ ജനിച്ച വർഷം 1900 എന്ന് രേഖപ്പെടുത്തിയതാണ് പിശകിന് കാരണമെന്നും ആധാറിലെ തന്റെ ജനനവർഷം 1990 ആണെന്നും മിന്റ കൂട്ടിച്ചേർത്തു. ബിഹാറിലെ സിവാൻ സ്വദേശിനിയായ മിന്റ വീട്ടമ്മയാണ്. 35-കാരിയായ ഇവർ ദാരൗന്ദ നിയോജകമണ്ഡലത്തിലെ വോട്ടറാണ്. ഞാനൊരു വീട്ടമ്മയാണ്. തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും കരുവാക്കുന്നതിലും ദുഃഖമുണ്ട്. വോട്ടർ ഐഡി തിരുത്തിത്തരണമെന്നത് മാത്രമാണ് തന്റെ അപേക്ഷയെന്ന് മിന്റ വ്യക്തമാക്കി.
ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. ഈ പിഴവു വാർത്തകളിൽ വരുന്നതിനു മുൻപ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികൾ സ്വീകരിച്ചുവെന്നു സിവാൻ ജില്ലാ കലക്ടർ പ്രസ്താവനയിൽ അറിയിച്ചു.പിഴവു തിരുത്താൻ അപേക്ഷ ലഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കളക്ടർ പറഞ്ഞു
മിന്റയെ പ്രിയങ്ക പിന്തുണയ്ക്കുകയാണെന്ന് ചെയ്യുന്നതെന്ന് ചില മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ ഇത് എന്ത് പിന്തുണയാണ് എന്നായിരുന്നു മിന്റയുടെ ചോദ്യം. അവർ ധരിച്ചിരിക്കുന്ന ടി ഷർട്ടിൽ എന്റെ മുഖവും പേരുമുണ്ട്. അവർ എന്റെ വിലാസം പരസ്യപ്പെടുത്തി. അവർ എന്തിന് എന്നെ പിന്തുണയ്ക്കണം. അവർ എന്റെ ആരാണ്. അവർ എന്റെ ബന്ധുവല്ല, മിന്റ കൂട്ടിച്ചേർത്തു.
Discussion about this post