ജാക്വസ് കാലിസിനെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന് പ്രശംസിക്കുകയും സച്ചിൻ ടെണ്ടുൽക്കറെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് വിളിക്കുകയും ചെയ്തിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ബിബിസിയോട് സംസാരിക്കവെ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ താരം തിരഞ്ഞെടുക്കുക ആയിരുന്നു ഓസ്‌ട്രേലിയൻ താരം .
ഏറ്റവും സമ്പൂർണ്ണ ക്രിക്കറ്റ് കളിക്കാരൻ എന്ന് പലപ്പോഴും പലരാലും വിശേഷിപ്പിക്കപ്പെടുന്ന കാലിസ്, കളിയിലെ അതികായനായിരുന്നു. 1995 മുതൽ 2014 വരെ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച്, ഏകദിനങ്ങളിൽ 11,579 റൺസും ടെസ്റ്റിൽ 13,289 റൺസം അദ്ദേഹം നേടി. പന്ത് കൊണ്ടും മായാജാലം തീർത്ത സ്മിത്ത് ടെസ്റ്റിൽ 292 വിക്കറ്റുകളും ഏകദിനങ്ങളിൽ 273 വിക്കറ്റുകളും വീഴ്ത്തി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായിട്ടാണ് താരം അറിയപ്പെടുന്നത്.
അതേസമയം, ബാറ്റിംഗ് മികവിന്റെ അവസാനവാക്കായി സച്ചിൻ ഇന്നും തുടരുന്നു. 2013 ൽ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി ഇന്ത്യൻ ഇതിഹാസം വിരമിക്കുക ആയിരുന്നു. 200 ടെസ്റ്റുകളിൽ നിന്ന് 15,921 റൺസും 463 ഏകദിനങ്ങളിൽ നിന്ന് 18,426 റൺസും സച്ചിൻ നേടിയിട്ടുണ്ട്. 100 അന്താരാഷ്ട്ര സെഞ്ച്വറികൾ എന്ന അദ്ദേഹത്തിന്റെ റെക്കോഡ് ഒന്നും ഇനി ആരും തകർക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ്.
ആധുനിക യുഗത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻമാരിൽ ഒരാളായി സ്മിത്ത് തന്നെ പരക്കെ കണക്കാക്കപ്പെടുന്നു. 2010 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, താരം 119 ടെസ്റ്റുകളിൽ നിന്ന് 56.03 ശരാശരിയിൽ 10,477 റൺസ് നേടിയിട്ടുണ്ട്, ഇതിൽ 36 സെഞ്ച്വറികൾ ഉൾപ്പെടുന്നു. ഈ കാലഘത്തിൽ ഏറ്റവും സ്ഥിരതയോടെ ടെസ്റ്റ് ഫോർമാറ്റിൽ കളിച്ച താരം കൂടിയാണ് സ്മിത്ത് എന്ന് പറയാം.
കാലിസിനെയും സച്ചിനെയും ഏറ്റവും മികച്ച താരങ്ങളായി തിരഞ്ഞെടുത്ത സ്മിത്തിന്റെ സെലെക്ഷൻ മോശമല്ല എന്നാണ് ആരാധകരും പറയുന്നത്.
Discussion about this post