2004 ലെ പാകിസ്ഥാൻ പര്യടനത്തിൽ ഇന്ത്യൻ ടീമിലെ അന്നത്തെ യുവതാരങ്ങൾ തങ്ങളുടെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ കുടുക്കാൻ പ്രാങ്ക് ചെയ്ത കഥ നിങ്ങളിൽ പലർക്കും അറിവുള്ളതാകും. യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, തുടങ്ങിയവർ ആയിരുന്നു അത്. ഗാംഗുലി പറഞ്ഞത് ആണെന്ന് ഉള്ള രീതിയിൽ വ്യാജമായി സൃഷ്ടിച്ച കുറെ പത്ര ലേഖനങ്ങൾ ആയിരുന്നു അവർ എല്ലാവരും ചേർന്ന് സെറ്റ് ചെയ്യുന്നു.
അന്നാകട്ടെ ഏപ്രിൽ ഒന്നാം തിയതി, ഇന്ത്യക്ക് ആകട്ടെ അന്ന് ഒരു മത്സരദിനമായിരുന്നു. ഗാംഗുലി ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ചപ്പോൾ, ടീമിൽ ഉള്ള സഹതാരങ്ങൾ ആരും തന്നെ അദ്ദേഹത്തോട് സംസാരിച്ചില്ല. സച്ചിൻ ടെണ്ടുൽക്കറും ഹർഭജൻ സിങ്ങും മുന്നോട്ട് വന്ന് ഗാംഗുലിയെ പത്രത്തിലെ പരാമർശങ്ങൾ കാണിച്ചു. സഹാതാരങ്ങളെക്കുറിച്ച് ഗാംഗുലി പറഞ്ഞ കുറ്റങ്ങൾ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.
മോശം ഫോം കാരണം ഇതിനകം സമ്മർദ്ദത്തിലായിരുന്ന ഗാംഗുലി ആരോപണങ്ങളാൽ ശരിക്കും അമ്പരക്കുകയും വേദനിക്കുകയും ചെയ്തു. ആ സംഭവത്തെക്കുറിച്ച് യുവരാജ് സിംഗ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു- “മത്സരത്തിന്റെ തലേന്ന് രാത്രിയിൽ ദാദയെ കളിയാക്കാൻ ഭാജി ഒരു പദ്ധതി തയ്യാറാക്കി, അത് ഞങ്ങൾ ഒരു (വ്യാജ) ടൈംസ് ഓഫ് ഇന്ത്യ പത്രമിറക്കി. അതിൽ ദാദയുടെ സഹതാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകൾ കുറെ എഴുതി ‘യുവി ധാരാളം പാർട്ടികൾ നടത്തുന്നു, ഹർഭജൻ തന്റെ കളിയെക്കുറിച്ച് ഗൗരവമുള്ളവനല്ല, രാഹുൽ (ദ്രാവിഡ്) എന്നെ പിന്തുണയ്ക്കുന്നില്ല, സച്ചിൻ (ടെണ്ടുൽക്കർ) അയാൾക്കുവേണ്ടി മാത്രമാണ് കളിക്കുന്നു’ . ഇങ്ങനെ എഴുതിയ പത്രം തയാറാക്കി.” യുവി പറഞ്ഞു.
“ഞങ്ങൾ ഷീറ്റ് ദാദയുടെ അടുത്തേക്ക് കൊണ്ടുപോയി, ഹർഭജൻ ആകട്ടെ, പത്രത്തിൽ ഗാംഗുലി പറഞ്ഞ കാര്യങ്ങൾ കാരണം ടീം അദ്ദേഹത്തിന് വേണ്ടി കളിക്കാൻ പോകുന്നില്ലെന്നും ഞങ്ങൾ പോകുകയാണെന്നും പറഞ്ഞു.” യുവി പറഞ്ഞു. “പെട്ടെന്ന് ദാദയുടെ മുഖം ചുവന്നു, ‘ഞാൻ അത്തരമൊരു പ്രസ്താവന നൽകിയെന്ന് തെളിഞ്ഞാൽ എന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവെക്കും’ എന്നൊക്കെ പറയാൻ തുടങ്ങി, ദാദ ശരിക്കും വളരെയധികം സമ്മർദ്ദത്തിലായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അപ്പോൾ രാഹുൽ ദ്രാവിഡിന് അദ്ദേഹത്തോട് സഹതാപം തോന്നി, അത് ‘ഏപ്രിൽ ഫൂൾ ‘ തമാശയാണെന്ന് ഗാംഗുലിയോട് പറഞ്ഞാത്തോടെയാണ് ദാദ ശാന്തനായത്.” യുവരാജ് ഓർത്തു.
താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പത്രത്തിൽ എഴുതി വന്നതിലും ടീം അംഗങ്ങൾക്ക് തന്നോട് ദേഷ്യം ആണെന്ന് തോന്നിയതിനാലും തനിക്ക് അന്ന് കരച്ചിൽ വന്നെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്തായാലും പ്രാങ്ക് ഒകെ കഴിഞ്ഞ് നടന്ന ആ പോരാട്ടത്തിൽ ഇന്ത്യ ജയിച്ചു കയറി.
Discussion about this post