ക്രിക്കറ്റ് കരിയർ വർദ്ധിപ്പിക്കാൻ രോഹിത് ശർമ്മ ദിവസവും 10 കിലോമീറ്റർ ഓടണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യോഗ്‌രാജ് സിംഗ് പറഞ്ഞു. ഏകദിന ടീമിൽ താരത്തിന്റെ സ്ഥാനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്ന സമയമാണ് ഇത്. പ്രത്യേകിച്ച് യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സാഹചര്യത്തിൽ. എന്നിരുന്നാലും, ബിസിസിഐ ഈ റിപ്പോർട്ടുകൾ നിഷേധിച്ചു, അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച് ഒരു തീരുമാനത്തിലും തങ്ങൾ തിടുക്കം കാണിക്കുന്നില്ലെന്ന് പറഞ്ഞു.
രോഹിതിനെ വിമർശിക്കുന്നവർക്കെതിരെ യോഗ്‌രാജ് ആഞ്ഞടിച്ചു, അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയും 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ അദ്ദേഹത്തിന്റെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. രോഹിതിന് 45 വയസ്സ് വരെ കളി തുടരാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു, കൂടാതെ ദിവസവും 10 കിലോമീറ്റർ ഓടാൻ തുടങ്ങണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
“രോഹിത് ശർമ്മയാണ് എന്റെ ആളെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതി, അദ്ദേഹത്തിന്റെ പ്രകടനം ആയിരുന്നു ആ മത്സരത്തിലെ ട്വിസ്റ്റ്. ബാക്കി ഉള്ള പ്രമുഖ താരങ്ങൾ അന്ന് നിരാശപെടുത്തിയിരുന്നു, അതാണ് അദ്ദേഹത്തിന്റെ ക്ലാസ്. രോഹിത്, ഞങ്ങൾക്ക് നിന്നെ അഞ്ച് വർഷം കൂടി വേണം മനുഷ്യാ.’ ദയവായി, നിങ്ങളുടെ രാജ്യത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യുക, നിങ്ങളുടെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റെല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ ദിവസവും രാവിലെ 10 കിലോമീറ്റർ ഓടുക. അവന് വേണമെങ്കിൽ 45 വയസ്സ് വരെ കളിക്കാൻ അവന് ക്ലാസ് ഉണ്ട്, ”യോഗ്‌രാജ് പറഞ്ഞു.
ഫിറ്റ്നസും ഫോമും നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ യോഗ്‌രാജ് രോഹിത്തിനോട് ആവശ്യപ്പെട്ടു. “ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങൾ കൂടുതൽ കളിക്കുന്തോറും നിങ്ങൾ ഫിറ്റാകും. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആരായിരുന്നു? രോഹിത് ശർമ്മ. അതിനാൽ രോഹിത്തിനെ കളിയാക്കാൻ ആർക്കും അധികാരം ഇല്ല.”
Discussion about this post