റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് സ്ഫോടനം. അപകടത്തിൽ ഒരു പോലീസ് ജവാൻ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബിജാപൂർ ഡിആർജി ടീം ജവാൻ ദിനേശ് നാഗ് ആണ് കമ്മ്യൂണിസ്റ്റ് ഭീകര സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ചത്. പരിക്കേറ്റ ജവാൻമാർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തിങ്കളാഴ്ച ബിജാപൂർ ജില്ലയിലെ നാഷണൽ പാർക്ക് പ്രദേശത്ത് ആണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഡിആർജി സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ രാവിലെ ഒരു ഐഇഡി സ്ഫോടനം നടന്നതായി ഐജി ബസ്തർ പി സുന്ദർരാജ് അറിയിച്ചു. ഓഗസ്റ്റ് 14 ന്, ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ-അംബഗഡ് ചൗക്കി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 1.16 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന രണ്ട് നക്‌സൽ കേഡർമാരെ വധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഈ സ്ഫോടനം നടന്നിരിക്കുന്നത്.









Discussion about this post