ഗൗതം ഗംഭീറിന് പകരക്കാരനായി മുഖ്യ പരിശീലകനാകാൻ ആർ. അശ്വിനെ അനുയോജ്യനായ സ്ഥാനാർത്ഥിയായി ചേതേശ്വർ പൂജാര തിരഞ്ഞെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഈ വെറ്ററൻ സ്പിന്നർ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്‌കെ) വേണ്ടി കളിക്കുന്നത് തുടരുന്നു.
ഇ.എസ്.പി.എൻ.ക്രിക്ഇൻഫോയുടെ ചോദ്യോത്തര സെഷനിൽ, ഭാവിയിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ കഴിയുന്ന ഒരു ക്രിക്കറ്റ് കളിക്കാരനെ തിരഞ്ഞെടുക്കാൻ പൂജാരയോട് ആവശ്യപ്പെട്ടു. രവിചന്ദ്രൻ അശ്വിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്. മാസ്റ്റർ ക്രിക്കറ്റിങ് ബ്രെയിൻ എന്ന നിലയിൽ അശ്വിൻ പ്രശ്ശതനാണ്. വിരാട് കോഹ്‌ലി ഒരിക്കൽ അദ്ദേഹത്തെ ഒരു ഇന്ത്യൻ ക്രിക്കറ്റിലെ ശാസ്ത്രജ്ഞൻ എന്ന് വിളിച്ചിരുന്നു. ഇന്ത്യയ്ക്കായി 106 ടെസ്റ്റുകളിലും 116 ഏകദിനങ്ങളിലും 65 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം, എല്ലാ ഫോർമാറ്റുകളിലും 765 വിക്കറ്റുകൾ വീഴ്ത്തി. അനിൽ കുംബ്ലെയ്ക്ക് പിന്നിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമത്തെ താരമാണ് അദ്ദേഹം.
തന്നെ ക്രിക്കറ്റിങ് ബ്രെയിൻ എന്നോ ബുദ്ധിമാൻ എന്നോ വിളിക്കുന്നതിനോടോ ഒന്നും അശ്വിന് പക്ഷെ താത്പര്യമില് “ഞാൻ അമിതമായി ചിന്തിക്കുന്ന ആളല്ല. ആർക്കും അങ്ങനെ ചെയ്യാൻ അവകാശമില്ല. ഇന്ത്യ വിദേശത്ത് കളിക്കുമ്പോൾ ഞാൻ ആദ്യ ചോയ്‌സ് അല്ലെന്ന് ആളുകൾ പറഞ്ഞിട്ടുണ്ട്,” അശ്വിൻ ഒരിക്കൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“ടീം ഷീറ്റിൽ എന്റെ പേര് ഒന്നാമതല്ലെങ്കിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല. അതിൽ ദേഷ്യം പിടിക്കുന്ന ആൾ അല്ല ഞാൻ” അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ലെ ഐപിഎല്ലിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് അശ്വിൻ ഏഴ് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. അതിനാൽ തന്നെ അടുത്ത സീസണിൽ താരത്തെ ചെന്നൈ പുറത്താക്കാൻ സാധ്യത കൂടുതലാണ്.
Discussion about this post