ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥിര സ്ഥാനം ഉറപ്പിച്ച ആളാണ് ഹാർദിക് പാണ്ഡ്യ. തന്റെ മികച്ച ബാറ്റിംഗ് ശൈലിക്ക് പുറമേ, തന്റെ കൂൾ ആറ്റിട്യൂഡിനും പാണ്ഡ്യ പ്രശസ്തനാണ്. സ്റ്റൈലൻ ബാറ്റിംഗിലൂടെയും വിട്ടുകൊടുക്കാത്ത മനോഭാവത്തിലൂടെയും പാണ്ഡ്യ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ ഇന്ത്യൻ ഓൾ റൗണ്ടർ കാര്യം സ്റ്റൈൽ ബോയ് ഒകെ ആണെങ്കിലും താരത്തിന്റെ ഇംഗ്ലീഷുമായി ബന്ധപ്പെട്ടും ഇംഗ്ലീഷ് പാട്ടുകൾ കേൾക്കുന്ന കാര്യത്തെക്കുറിച്ചും കോഹ്‌ലി ഒരിക്കൽ അദ്ദേഹത്തെ ട്രോളി രംഗത്ത് വന്നിരുന്നു. 2017 ലെ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.
അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഡ്രസ്സിങ് റൂമിൽ ഞങ്ങൾ പഞ്ചാബി സംഗീതം മാത്രമേ പ്ലേ ചെയ്യാറുള്ളൂ. മിക്ക കളിക്കാരുടെയും കൈവശം ഐപോഡുകൾ ഒന്നും ചിലപ്പോൾ ഉണ്ടാകില്ല. ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു ഐപോഡ് ഉണ്ട്. അതിൽ എല്ലാ ഇംഗ്ലീഷ് ഗാനങ്ങളുമുണ്ട്,” അഭിമുഖത്തിൽ കോഹ്‌ലി പറഞ്ഞു. “പാണ്ഡ്യ എപ്പോഴും ഇംഗ്ലീഷ് ഗാനങ്ങൾ കേൾക്കും, പക്ഷേ ഒരു പാട്ടിന്റെ അഞ്ച് വാക്കുകൾ പോലും അദ്ദേഹത്തിന് അറിയില്ല. പാട്ടിന്റെ ബീറ്റിനൊപ്പം അവൻ താളം പിടിക്കും. ഞങ്ങൾക്ക് ആകട്ടെ ചിലപ്പോൾ അത് കേൾക്കുമ്പോൾ ദേഷ്യവും വരും” വിരാട് പറഞ്ഞു.
അതേസമയം പഞ്ചാബി താരങ്ങൾ കേൾക്കുന്നത് ആവേശം ആണെന്നും അത് ഡ്രെസിങ് റൂം അന്തരീക്ഷത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കോഹ്‌ലി പറഞ്ഞു. ഇന്ത്യൻ ടീമിൽ ശിഖർ ധവാനടക്കം ഉള്ള പഞ്ചാബിൽ നിന്നുളള താരങ്ങൾ ഉള്ളതിനാൽ തന്നെ തങ്ങൾക്കും അവിടുത്തെ സംഗീതത്തോട് താത്പര്യം കൂടുതൽ ആണെന്നും കോഹ്‌ലി പറയുകയും ചെയ്തു.
എന്തായാലും ഇപ്പോൾ ടി 20 ടെസ്റ്റ് ഫോര്മാറ്റുകളിൽ നിന്ന് വിരമിച്ച കോഹ്‌ലി ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമാണ് കളിക്കുന്നത്. ഹാർദിക് ആകട്ടെ വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിലാണ്.
Discussion about this post