മുംബൈ: ട്വന്റി-20 ലോകകപ്പില്‍ ഇന്നലെ വെടിക്കെട്ട് ബാറ്റിംഗിന്റെ ദിനമായിരുന്നു. 39. 4 ഓവറില്‍ ഇരുടീമുകളുമായി അടിച്ചെടുത്തത് 459 റണ്‍സ്. ട്വന്റി-20യില്‍ പിന്തുടര്ന്ന് ജയിക്കുന്ന രണ്ടാമത്തെ വലിയ സ്ക്കോര്‍. ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരം കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി സ്കോര്‍: ദക്ഷിണാഫ്രിക്ക നാലിന് 229, ഇംഗ്ലണ്ട് 19.4 ഓവറില്‍ എട്ടുവിക്കറ്റിന് 230. ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് വിജയം
അന്താരാഷ്ട്ര ട്വന്റി-20യില്‍ പിന്തുടര്ന്നു ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്.. വിന്‍ഡീസ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ പിന്തുടര്ന്നു ജയിച്ച 236 റണ്‍സാണ് റിക്കാര്‍ഡ്. 44 പന്തില്‍ 83 റണ്‍സെടുത്ത ജോ റൂട്ടാണ് മത്സരത്തിലെ താരം. നാലു സിക്സറും ആറു ഫോറും ആ ബാറ്റില്‍നിന്ന് അതിര്‍ത്തികടന്നു. 22 സിക്സറുകള്‍ മത്സരത്തില്‍ പിറന്നു. ഇതില്‍ 13 എണ്ണം ദക്ഷിണാഫ്രിക്കയുടെ വക.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും ക്വിന്റണ്‍ ഡികോക്കും തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ പിറന്നത് 96 റണ്‍സ്. 24 പന്തില്‍ 52 റണ്‍സടിച്ചാണ് ഡികോക്ക് കളംവിട്ടത്. ഡിവില്യേഴ്സ് 16 റണ്‍സെടുത്തു അവസാന അഞ്ചോവറില്‍ കത്തിക്കയറിയ ജെ.പി. ഡുമിനിയും ഡേവിഡ് മില്ലറും വന്‍ സ്കോറിലേക്ക് ടീമിനെ നയിച്ചു. 28 പന്തില്‍ ഡുമിനി 58 റണ്‍സെടുത്തു. മില്ലര്‍ 12 പന്തില്‍ 28 റണ്‍സും. അവസാന 27 പന്തില്‍ 60 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
അതേ നാണയത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചടിയും. 16 പന്തില്‍ 43 റണ്‍സെടുത്ത ജേസണ്‍ റോയി മികച്ച തുടക്കം നല്കി.
Discussion about this post