ഗസ്റ്റ് അദ്ധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വിദ്യാർത്ഥി അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. എക്‌സലൻസ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ 18 കാരൻ സൂര്യൻഷ് കോച്ചറാണ് 26 കാരിയായ അദ്ധ്യാപികയെ കൊല്ലാൻ ശ്രമിച്ചത്.
യുവാവ് നേരത്തെ അദ്ധ്യാപകിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിൽ നിന്ന് വിദ്യാർത്ഥിയെ പുറത്താക്കി. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇയാൾ കുപ്പി നിറയെ പെട്രോളുമായി അദ്ധ്യാപികയുടെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. അദ്ധ്യാപികയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.












Discussion about this post