2014-15 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ വിരാട് കോഹ്‌ലിക്ക് എതിരായ സ്ലെഡ്ജിംഗ് തനിക്ക് എങ്ങനെ തിരിച്ചടിയായി എന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ജോ ബേൺസ് വെളിപ്പെടുത്തി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്ന മൂന്നാം ടെസ്റ്റിലെ സംഭവമാണ് അദേഹം വെളിപ്പെടുത്തിയത്. നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്‌ട്രേലിയ 2-0 ന് മുന്നിലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 530 റൺ നേടി. മറുപടിയായി ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയത്. കോഹ്‌ലി ബാറ്റിംഗിന് ഇറങ്ങിയപ്പോൾ 108/2 എന്ന നിലയിലായിരുന്നു ഇന്ത്യ. പരമ്പരയിലെ മുൻ നാല് ഇന്നിംഗ്‌സുകളിലും രണ്ട് സെഞ്ച്വറികൾ നേടിയ ചാമ്പ്യൻ ബാറ്റ്‌സ്മാൻ മികച്ച ഫോമിലായിരുന്നു.
ഓസ്‌ട്രേലിയൻ താരം പറഞ്ഞത് ഇങ്ങനെ:
“ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം. അപ്പോൾ എനിക്ക് 24 വയസ്സായിരുന്നു. മത്സരത്തിൽ ഞാൻ ബാറ്റ് പാഡിൽ ഫീൽഡ് ചെയ്യുകയായിരുന്നു. അന്ന് വിരാട് 100 റൺസ് നേടിയ മത്സരമായിരുന്നു അത്. സ്ലെഡ്ജിങ്ങല്ല, പക്ഷെ എന്തൊക്കെയോ സംസാരങ്ങൾ കോഹ്‌ലി വന്നതിൽ പിന്നെ നടന്നു. ഹാഡിനും വാർണറും ഒകെ എന്തൊക്കെയോ പറഞ്ഞു. നാല് മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അതുവരെ ഞാൻ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല. ഞാൻ അത്രയും സമയം കഴിഞ്ഞപ്പോൾ അദ്ദേഹത്തോട് പറഞ്ഞു, വിരാട്, നീ കുറച്ച് ഷോട്ടുകൾ കളിക്കണം.”
“അദ്ദേഹം ആകട്ടെ എന്ത് അഭിപ്രായം കേട്ടയുടനെ പന്തെറിയാൻ എത്തിയ നഥാൻ ലിയോണിനെ തടഞ്ഞു, എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, ‘നീ മിണ്ടരുത്, പുതിയ ചെക്കാ’. അടുത്ത പന്ത് ആകട്ടെ ഒരു ബൗണ്ടറിയായിരുന്നു. എനിക്ക് വളരെ നാണക്കേടായിരുന്നു. അതിനുശേഷം അടുത്ത നാല് ദിവസങ്ങളിൽ ഞാൻ ഒരു വാക്കുപോലും പറഞ്ഞില്ല. വിരാട് കോഹ്‌ലിയെ ചൊറിയാൻ പാടില്ല എന്ന് പാഠം ഞാൻ അന്ന് പേടിച്ചു. 24 വയസ്സുള്ള ഒരു അരങ്ങേറ്റക്കാരൻ എന്ന നിലയിൽ, ആ സമയത്ത് വിരാടിനോട് ഒന്നും പറയേണ്ട ആവശ്യമില്ലായിരുന്നു എനിക്ക്.” അദ്ദേഹം ഓർത്തു.
വിരാട് സെഞ്ച്വറി നേടിയ ഇന്നിങ്സിന് ഒടുവിൽ ഈ മത്സരം സമനിലയിലാണ് അവസാനിച്ചത്.
Discussion about this post