മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ റഷ്യ സന്ദർശനത്തിലുള്ള ജയശങ്കർ കഴിഞ്ഞദിവസം റഷ്യൻ വിദേശകാര്യ മന്ത്രിയുമായും നടത്തിയിരുന്നു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയും റഷ്യയും.
ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാര സഹകരണം എന്നിവയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ ഇരു രാജ്യങ്ങളും നടത്തുന്നത്. ഡൊണാൾഡ് ട്രംപിന്റെ താരിഫ്, ഉപരോധ ഭീഷണികൾക്ക് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമമാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇന്ത്യയ്ക്ക് പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്ത റഷ്യ ഇന്ത്യയുമായി കൂടുതൽ സാമ്പത്തിക, വ്യാപാര പങ്കാളിത്തവും ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം എക്കാലവും സ്ഥിരതയോടെ നിലനിന്ന സൗഹൃദമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി റഷ്യയിൽ എത്തിയിരുന്നത്. കഴിഞ്ഞദിവസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും ജയശങ്കർ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യൻ റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കുക, റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള പദ്ധതികൾ തയ്യാറാക്കുക എന്നിവയാണ് എസ് ജയശങ്കറിന്റെ റഷ്യ സന്ദർശനത്തിന്റെ ഉദ്ദേശ്യം.
Discussion about this post