മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ മുൻനിര പേസർ ബുംറയുടെ അച്ചടക്കത്തെയും സമർപ്പണത്തെയും കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത്. തന്റെ ഫിറ്റ്നസ് നിലനിർത്തി ഏറ്റവും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു എന്നും ബോളിങ് പരിശീലകൻ പറഞ്ഞു. “തുടക്കം മുതൽ തന്നെ അദ്ദേഹം വേഗതയുള്ളവനായിരുന്നു, അദ്ദേഹത്തിന്റെ ആക്ഷൻ അതുല്യവും വേഗത വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചതുമായതിനാൽ ഞങ്ങൾ അത് മാറ്റാൻ ആഗ്രഹിച്ചില്ല,” അദ്ദേഹം പറഞ്ഞു.
ഭക്ഷണക്രമത്തിൽ ഉൾപ്പടെ ബുംറ നടത്തിയ ക്രമീകരണത്തെക്കുറിച്ച് മുൻ പരിശീലകൻ ഇങ്ങനെ പറഞ്ഞു. “അവൻ ഒരു കാളയെപ്പോലെയാകണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് ഇപ്പോഴും പറയുമായിരുന്നു. അതിനാൽ അവൻ സ്വയം ഒരുപാട് മാറ്റങ്ങൾ വരുത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ തുടങ്ങി. വിരാട് കോഹ്‌ലിയെപ്പോലെ, അദ്ദേഹവും സമർപ്പിതനായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കോഹ്‌ലിയെപ്പോലെ, ബുംറയും നിരവധി ഭക്ഷണ സാധനങ്ങൾ ഉപേക്ഷിച്ചു. “ബർഗറുകൾ, പിസ്സകൾ, മിൽക്ക് ഷേക്കുകൾ എന്നിവയോട് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു, പക്ഷേ ഇതെല്ലാം കഴിക്കുന്നത് നിർത്തി,” ഭരത് അരുൺ പറഞ്ഞു.
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബുംറ വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.
Discussion about this post