2025-ലെ ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിന്റെ അവസാന ദിനത്തിൽ നിർണായക റൺഔട്ട് അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജൂറൽ ഓർമ്മിക്കുന്നു. 374 റൺസ് പ്രതിരോധിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 357/9 എന്ന നിലയിൽ ഒതുക്കി, ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ആതിഥേയർക്ക് വിജയത്തിലേക്ക് 17 റൺസ് വേണമായിരുന്നു.
ഇംഗ്ലണ്ട് സ്കോർ 363/9 എന്ന നിലയിൽ നിൽക്കുമ്പോഴും ഗസ് ആറ്റ്കിൻസൺ സ്ട്രൈക്കിൽ നിൽക്കുമ്പോൾ 84-ാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് ഒരു ഫുൾ വൈഡ് ഡെലിവറി എറിഞ്ഞു. ബാറ്റ്സ്മാന് മിസ് ആയതിന് പിന്നാലെ നിർണായകമായ കീപ്പർ ജുറലിന് റണ്ണൗട്ട് അവസരം മുതലാക്കാനായില്ല. സിംഗിൾ ഓടി ആറ്റ്കിൻസൺ നോൺ സ്‌ട്രൈക്കർ എൻഡിൽ എത്തുകയും അത് വഴി അടുത്ത ഓവർ നേരിടുകയും ചെയ്തു.
ജുറൽ പറഞ്ഞത് ഇങ്ങനെ
“എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു, ബൗളിംഗ് നന്നായി നിൽക്കുന്ന സമയമായിരുന്നു അത്. കാലാവസ്ഥ മൂടിക്കെട്ടിയതിനാലും പന്ത് സ്വിംഗ് ചെയ്യുന്നതുമൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. ഒരു റൺ പോലും അവർക്ക് അധികമായി വരാൻ ആഗ്രഹിച്ചില്ല. സിറാജിന്റെ ഓവറിലാണ്, എന്റെ അടുത്ത് ഗിൽ നിൽക്കുക ആയിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, “സിറാജ് ഒരു വൈഡ് യോർക്കർ എറിയാൻ പോകുന്നു,. സിറാജിന്റെ ഏറ്റവും മികച്ച ഫോമിൽ ഈ പന്ത് എറിയുക എന്നൊന്നും ഞാൻ പറയാൻ ആഗ്രാഹിച്ചില്ല ”
“ബാറ്റ്സ്മാന് ടൈമിംഗ് തെറ്റുന്നു, പക്ഷെ ഞാനും മണ്ടത്തരം കാണിക്കുന്നു. റണ്ണൗട്ട് അവസരം ഞാൻ നഷ്ടപ്പെടുത്തി. പിന്നെ പ്രാർത്ഥന ആയിരുന്നു “ദൈവമേ, ഞങ്ങളെ ജയിപ്പിക്കണേ”അവസരം നഷ്ടപെടുത്തിയതിൽ ഞാൻ നിരാശനായിരുന്നു. എന്നിരുന്നാലും, സിറാജ് മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെന്ന് ഞാൻ വിശ്വസിച്ചു. മത്സരം ഞങ്ങൾ ജയിക്കുമെന്ന് തോന്നി, അത് കൃത്യമായി സംഭവിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ജുറൽ റൺഔട്ട് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് കളി നഷ്ടമാക്കിയില്ല. ടെസ്റ്റ് ആറ് റൺസിന് വിജയിക്കുകയും അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിലാക്കുകയും ചെയ്തു.
Discussion about this post