കേരളം ഞെട്ടുന്ന വാർത്ത പുറത്ത് വരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മുകാർ അധികം കളിക്കരുതെന്നും കേരളം ഞെട്ടുന്ന വാർത്ത പുറത്ത് വരാനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട.ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് നൽകി.
രാഹുലിനെതിരെ പാർട്ടി സ്വീകരിച്ച നടപടി കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാൾ വരെ ഇന്ന് മന്ത്രിയായി തുടരുന്നുണ്ട്. അതിന് യാതൊരു ഉളുപ്പുമില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
എംവി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുകയാണ്. ഇതിനൊന്നും മറുപടിയില്ല. സിപിഎം നേതാക്കൾക്കും മന്ത്രിക്കുമുൾപ്പടെ കളങ്കിത വ്യക്തിയായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന ആരോപണം വന്നിരിക്കുന്നു. അത് ചർച്ചയാകാതിരിക്കാൻ വേണ്ടിയാണ് രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം. റേപ്പ് കേസിൽ പ്രതിയായ ആൾ അവിടെ ഇരിക്കുകയാണ്. ലൈംഗിക അപവാദക്കേസിൽ പ്രതികളായ എത്ര മന്ത്രിമാരുണ്ട്. അവരെയൊക്ക ആദ്യം പുറത്താക്ക്. റേപ്പ് കേസിൽ പ്രതിയായ എംഎൽൽഎയോട് രാജിവയ്ക്കാൻ പറയെന്ന് വിഡി സതീശൻ വ്യക്തമാക്കി.
Discussion about this post