2011 ഏകദിന ലോകകപ്പ് ഫൈനൽ, എങ്ങനെ മറക്കും അല്ലെ ആ പോരാട്ടം? 28 വർഷത്തിന്റെ ഇടവേളക്ക് ശേഷം രാജ്യം ലോകകപ്പ് ഉയർത്തിയതും അതിന് കാരണമായ ആ വിജയനിമിഷാവുമൊക്കെ ഇന്ന് 2025 ലും മറക്കാനാകാത്ത ഫ്രെയിം ആണ്. ആ ലോകകപ്പ് ഫൈനൽ വിജയിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. സഹീർ ഖാൻ തകർപ്പൻ ആദ്യ സ്പെൽ, ഗൗതം ഗംഭീറിന്റെ രക്ഷകൻ ഇന്നിംഗ്സ്, ധോണിയുടെ തകർപ്പൻ ബാട്ടിങ് ഉൾപ്പടെ പല കാരണങ്ങൾ. അതിലേറ്റവും നിർണായകമായത് ധോണി- ഗംഭീർ കൂട്ടുകെട്ട് തന്നെ ആയിരുന്നു. ടീം തകരുന്ന സമയത്തുള്ള ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഗുണമായി.
ഇത്രയും നാളും ഏവരും വിശ്വസിച്ചിരുന്ന ഒരു കാര്യം. ധോണിയുടെ തന്ത്രമായിരുന്നു ഈ നീക്കം എന്നായിരുന്നു. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജിന് മുകളിൽ ധോണി വരുമ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാൽ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും മികച്ച ലോകകപ്പ് ഇന്നിങ്സികളിൽ ഒന്ന് കളിച്ച് ധോണി മത്സരത്തിലെ താരമാകുക ആയിരുന്നു.
ഈ അടുത്തൊരു ചടങ്ങിൽ ചോദ്യകർത്താവ് സച്ചിനോട് ഇങ്ങനെ ചോദിച്ചു- “സിഡബ്ല്യുസി ഫൈനലിൽ യുവിയെ മറികടന്ന് ധോണിക്ക് സ്ഥാനക്കയറ്റം നൽകണമെന്നത് നിങ്ങളുടെ ആശയമായിരുന്നുവെന്ന് വീരു വെളിപ്പെടുത്തി, അത് ശരിയാണോ, അത്തരമൊരു തന്ത്രപരമായ മാറ്റത്തിന് പിന്നിലെ കാരണം എന്തായിരുന്നു? ഇതിന് സച്ചിൻ നൽകിയ മറുപടി ഇങ്ങനെ- “രണ്ട് കാരണങ്ങൾ – ഇടത് & വലത് കോമ്പിനേഷൻ രണ്ട് ഓഫ് സ്പിന്നർമാരെയും വിഷമിപ്പിക്കുമായിരുന്നു. മുരളി സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിരുന്നു, എംഎസ് നെറ്റ്സിൽ 3 സീസണുകളിൽ അദ്ദേഹത്തെ നേരിട്ടുണ്ട്”.
എന്തായാലും ഇത്രയും നാളും ധോണിയാണ് ഈ നീക്കത്തിന് പിന്നിൽ എന്ന് വിശ്വസിച്ചവർക്കൊരു ഞെട്ടൽ ആയിരുന്നു സച്ചിന്റെ ഇടപെടൽ.












Discussion about this post