ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ലാബ് ജീവനക്കാരിക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. പരപ്പനങ്ങാടി ചെറുമംഗലം കാഞ്ഞിരക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിനാണ് (30) പിടിയിലായത്. ഉള്ള്യേരി-പേരാമ്പ്ര റോഡിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിക്കെതിരെയാണ് ആക്രമണം നടത്തിയത്.
ഇന്നലെ പുലർച്ചെ ആറരയോടെയാണ് ലാബിൽ അതിക്രമമുണ്ടായത്. ജോലി തേടി എത്തിയ ഇയാൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ജീവനക്കാരി ലാബ് തുറക്കുന്നത് കണ്ട് അകത്തുകയറി ആക്രമിക്കുകയായിരുന്നു. ലാബിലെ അതിക്രമത്തിനു പിന്നാലെ മുഹമ്മദ് ജാസിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
ഇയാൾക്കെതിരെ സമാനമായ മറ്റ് മൂന്ന് കേസുകൾ കൂടി വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്ള്യേരി ടൗണിൽ ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിൽനിന്ന് ലഭിച്ച മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.










Discussion about this post