വിചിത്രമായ ക്രിക്കറ്റ് റെക്കോഡുകൾ പലതും സ്വന്തം ആയിട്ടുള്ള രാജ്യമാണ് പാകിസ്ഥാൻ. ഫീൽഡിങ്ങിൽ അവരുടെ ദയനീയ പ്രകടനങ്ങളും ചില സമയങ്ങളിൽ കാണിക്കുന്ന ബുദ്ധിശൂന്യതയും ഒകെ നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ക്രിക്കറ്റിലേക്ക് വന്നാൽ ഒരു നോ-ബോൾ അല്ലെങ്കിൽ വൈഡ് എന്നത് നിയമവിരുദ്ധമായ ഒരു ഡെലിവറി ആണ്, നിയമാനുസൃതമായ 6 പന്തുകൾ എറിഞ്ഞാൽ മാത്രമേ ഓവർ പൂർണ്ണമാകൂ എന്നൊക്കെ ഏവർക്കും അറിവുള്ള കാര്യമാണ്. പക്ഷെ പാകിസ്താന്റെ മുഹമ്മദ് സമിക്ക് ഈ നിയമം അറിയില്ല എന്ന് പറയാം.
2004 ൽ ബംഗ്ലാദേശിന്എതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിലാണ് സമി ഒരു ബൗളറും ആഗ്രഹിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയത്. ഓവറിൽ 17 പന്തുകളാണ് താരം എറിഞ്ഞത്. അതിൽ ഏഴ് വൈഡുകളും 4 നോബോളുകളും എറിഞ്ഞ താരം 22 റൺസാണ് വിട്ടുനൽകിയത്.
ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയധികം ബോളുകൾ ഒരു ഓവറിൽ ഒരു താരവും എറിഞ്ഞിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് ഒരു റെക്കോഡാണ്. സ്ഥിരത ഇല്ലായ്മയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രശ്നം. മികച്ച വേഗവും ലെങ്തും ഉണ്ടായിരുന്ന താരത്തിന് കരിയറിന്റെ ഒരു ഘട്ടത്തിലും സ്ഥിരത നിലനിർത്താൻ സാധിച്ചല്ല. ഇത് തന്നെ ആയിരുന്നു താരത്തിന് കരിയറിൽ തിരിച്ചടിയായ കാര്യം.













Discussion about this post