ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്.
എംഎൽഎയ്‌ക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതികൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികൾ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി. പുറത്തുവന്ന ശബ്ദരേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ, പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കും. ഇതുവരെ രാഹുലിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രംഗത്തെത്തിയിരുന്നു. പുറത്ത് വന്ന സംഭാഷണങ്ങളിൽ രാഹുൽ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവകരമായ വിഷയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post