ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ.28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം.
ക്ലാസിലിരിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ടതോടെ 17കാരി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. കുട്ടിയുടെ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ ഉടൻതന്നെ അദ്ധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി പെൺകുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റി.
ഒമ്പത് മാസം മുമ്പ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കടുത്ത മാനസിക സമ്മർദത്തിലായിരുന്ന കുട്ടി മൊഴി നൽകാൻ തയ്യാറായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 28കാരനെ അറസ്റ്റ് ചെയ്തത്.
Discussion about this post