ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ച രണ്ടു ഭീകരരിലൊരാൾ കൊടും ഭീകരൻ ബാഗു ഖാനാണെന്ന് സ്ഥിരീകരിച്ചു.മൃതദേഹത്തിൽനിന്ന് സുരക്ഷാസേനയ്ക്ക് തിരിച്ചറിയൽ കാർഡിൽനിന്ന്, പാകിസ്താനിലെ മുസാഫറാബാദ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്.
ഇയാളാണ് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ ഭീകരരരെ സഹായിച്ചിരുന്ന ബുദ്ധികേന്ദ്രങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ടുകൾ. ഹിസ്ബുൽ മുജാഹിദീനുമായി ചേർന്നു പ്രവർത്തിച്ചിരുന്ന ഇയാൾ 1995 മുതൽ നൂറിലേറെ നുഴഞ്ഞുകയറ്റങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.സമുന്ദർ ചാച്ച എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.
അതിർത്തിയിൽ നുഴഞ്ഞുകയറാൻ സൗകര്യപ്രദമായ എല്ലാ വഴികളെക്കുറിച്ചും അറിവുണ്ടായിരുന്ന ഇയാൾ, ഇന്ത്യൻ സേനയുടെ പിടിയിൽപെടാതെ അതിർത്തി കടക്കാൻ ഭീകരർക്ക് സൗകര്യങ്ങളൊരുക്കിയിരുന്നു.ഇതുകൊണ്ട് തന്നെ ഹ്യൂമൻ ജിപിഎസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത് തന്നെ.









Discussion about this post