2008 ലെ ഐപിഎൽ സ്ലാപ്പ്-ഗേറ്റ് വിവാദത്തിന്റെ ഒരു കാണാത്ത ക്ലിപ്പ് പുറത്തുവിട്ടതിന് ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഇതിഹാസം മൈക്കൽ ക്ലാർക്കിനെയും മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയെയും വിമർശിച്ച എസ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിക്ക് കമ്മീഷണർ ലളിത് മോദി മറുപടി നൽകി. മോദിയും ക്ലാർക്കും തമ്മിലുള്ള അഭിമുഖത്തിനിടെയാണ് ഇതുവരെ ആരും കാണാത്ത ആ സ്ലാപ്പ് – ഗേറ്റ് വീഡിയോ മോഡി പുറത്തുവിട്ടത്. ഹർഭജൻ ശ്രീശാന്തിനെ തല്ലിയെന്നനൊക്കെ പറഞ്ഞതിന് പിന്നാലെ ശ്രീശാന്ത് കരയുന്നത് മാത്രമായിരുന്നു ദൃശ്യങ്ങൾ നേരത്തെ കാണിച്ചിരുന്നത്. എന്നാൽ അടി കൊടുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മോദി കൊടുത്ത മറുപടി ഇങ്ങനെ “അവൾ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് എനിക്കറിയില്ല. എന്നോട് ഒരു ചോദ്യം ചോദിച്ചു, ഞാൻ സത്യം പറഞ്ഞു. സത്യം പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നു, അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ശ്രീ ആയിരുന്നു ആ സംഭവത്തിലെ ഇര, അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. മുമ്പ് ആരും എന്നോട് ഈ ചോദ്യം ചോദിച്ചിട്ടില്ല, അതിനാൽ ക്ലാർക്ക് ഉത്തരം അറിയാൻ ആഗ്രഹിച്ചപ്പോൾ ഞാൻ മറുപടി നൽകി,” മോദി പറഞ്ഞു.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ശ്രീശാന്തിന്റെ ഭാര്യ ക്ലാർക്കിനെയും മോദിയെയും വിമർശിക്കുക ആയിരുന്നു “@lalitkmodi, @michaelclarkeofficial നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ ലജ്ജ തോനുന്നു. വിലകുറഞ്ഞ പബ്ലിസിറ്റിക്കും കാഴ്ചക്കാരെ കൂട്ടാനും വേണ്ടി 2008 ലെ സംഭവം വലിച്ചിഴയ്ക്കാൻ നോക്കിയാ നിങ്ങൾ മനുഷ്യരല്ല. ശ്രീശാന്തും ഹർഭജനും അന്നത്തെ സംഭവത്തിന് ശേഷം ഒരുപാട് മാറി. ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളുടെ അച്ഛന്മാരായി, എന്നിട്ടും നിങ്ങൾ അവരെ പഴയ മുറിവിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. ഈ പ്രവർത്തി തികച്ചും വെറുപ്പുളവാക്കുന്നതും, ഹൃദയശൂന്യവും, മനുഷ്യത്വരഹിതവുമാണ്.”
രവിചന്ദ്രൻ അശ്വിനുമായുള്ള അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ , ശ്രീശാന്തിനെ തല്ലിയതിനെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്നെന്ന് ഹർഭജൻ വിശേഷിപ്പിച്ചിരുന്നു. സ്ലാപ്പ്ഗേറ്റ് സംഭവത്തിന് മുൻ ഓഫ് സ്പിന്നറെ 11 മത്സരങ്ങളിൽ നിന്ന് വിലക്കുക ആയിരുന്നു.
Discussion about this post