ചൈനീസ് പ്രസിഡന്റ് ഷിജിൻപിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവർത്തിച്ച് ഉറപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2024ൽ കസാനിൽ നടന്ന മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരസ്പര ബഹുമാനം, പരസ്പര താത്പര്യങ്ങൾ, പരസ്പരം വികാരങ്ങൾ മാനിക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയും ചൈനയും അവരുടെ 280 കോടി ജനങ്ങളും തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, 21-ാം നൂറ്റാണ്ടിന്റെ പ്രവണതകൾക്ക് അനുയോജ്യമായ ബഹുധ്രുവ ലോകത്തിനും ബഹുധ്രുവ ഏഷ്യയ്ക്കും ഇത് ആവശ്യമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി
എസ്‌സിഒയുടെ ചൈനീസ് അദ്ധ്യക്ഷസ്ഥാനത്തിനും ടിയാൻജിനിലെ ഉച്ചകോടിക്കും പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷിയെ ക്ഷണിക്കുകയും ചെയ്തു. ക്ഷണത്തിന് പ്രസിഡന്റ് ഷി പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ഇന്ത്യയുടെ ബ്രിക്സ് അദ്ധ്യക്ഷസ്ഥാനത്തിന് ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.









Discussion about this post