ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ 2026) അടുത്ത പതിപ്പിന് മുമ്പ് അഞ്ച് നിർണായക മാറ്റങ്ങൾ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര നിർദ്ദേശിച്ചു. മികച്ച വിജയങ്ങൾ നേടുന്ന ടീമുകൾക്ക് ബോണസ് പോയിന്റ് നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഇത് ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളെ കൂടുതൽ ആവേശകരമാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഐപിഎൽ പോയിന്റ് പട്ടികയിൽ ടീമുകളെ റാങ്ക് ചെയ്യുന്നതിനുള്ള പ്രാഥമിക മാനദണ്ഡമാണ് നേടിയ പോയിന്റുകളുടെ എണ്ണം. തുല്യ പോയിന്റുമായി ഫിനിഷ് ചെയ്യുന്ന ടീമുകളെ വേർതിരിക്കുന്നതിനുള്ള അടുത്ത രണ്ട് മാനദണ്ഡങ്ങളാണ് വിജയങ്ങളുടെ എണ്ണവും നെറ്റ് റൺ റേറ്റും. “ബോണസ് പോയിന്റ് നിയമം കൊണ്ടുവരിക. നിലവിൽ നെറ്റ് റൺ റേറ്റിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് അത്ര ആവേശം നൽകുന്നില്ലെന്ന് എനിക്ക് തോന്നുന്നു. എതിർ ടീമിനേക്കാൾ 20 ശതമാനം നന്നായി കളിച്ചാൽ ബോണസ് പോയിന്റ് നൽകുക എന്നതാണ് ലളിതമായ ഒരു മാർഗം. ഒരു ടീം 200 റൺസ് നേടിയാൽ, എതിരാളികളെ 160 ൽ താഴെ ഒതുക്കുക. ഈ നിങ്ങൾ 200 റൺസ് പിന്തുടരുകയാണെങ്കിൽ, 16 ഓവറുകളിൽ അത് ചെയ്യുക, അതായത് നിങ്ങൾ 20 ശതമാനം കുറവ് ഓവറുകൾ കളിച്ചു,” ചോപ്ര പറഞ്ഞു.
അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:
“കൺകഷൻ സബ് നിയമത്തിന് പകരം ലൈക് ഫോർ ലൈക് സബ് നിയമം കൊണ്ടുവരണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബിസിസിഐ അവതരിപ്പിക്കാൻ പോകുന്നു. നമ്മൾ ഉമിനീർ ഉപയോഗം പുനരാരംഭിച്ചു. അതുപോലെ, ഗുരുതരമായ പരിക്കിന് ലൈക് ഫോർ ലൈക് സബ് ഐപിഎല്ലിൽ നമുക്ക് അത് ചെയ്യാം,,” അദ്ദേഹം പറഞ്ഞു.
“മിഡ്-സീസൺ ട്രാൻസ്ഫർ നിയമം കൊണ്ടുവരണം. ആദ്യ എട്ട് മത്സരങ്ങളിൽ സബ് ഓപ്ഷനുകൾ ഉൾപ്പെടെ നിങ്ങളുടെ 16 കളിക്കാരുടെ പട്ടികയിൽ ഒരു കളിക്കാരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, അവനെ ട്രാൻസ്ഫറിൽ ലഭ്യമാക്കുക. ഓരോ ടീമും അത്തരം മൂന്ന് കളിക്കാരെ നിർബന്ധമായും നാമനിർദ്ദേശം ചെയ്യണം. ടൂർണമെന്റിന്റെ നിലവാരം ഉയർത്താൻ ഇത് സഹായിക്കും”
ചോപ്ര ഇങ്ങനെ പറഞ്ഞെങ്കിലും ഇത്തരത്തിൽ ഒരു നിയമം അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്.













Discussion about this post