പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രമുഖ മാദ്ധ്യമപ്രവർത്തക ലക്ഷ്മി പദ്മ. . എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം വ്യാജമല്ലെന്നും ഇരയായ സ്ത്രീയെ താന്‍ നേരില്‍ കണ്ടെന്നും ലക്ഷ്മി പദ്മ വ്യക്തമാക്കുന്നു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്.
അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്.ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയിലാണെന്നും ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.













Discussion about this post